Sections

കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്

Tuesday, Apr 02, 2024
Reported By Admin
Tenders Invited

ക്വട്ടേഷൻ നോട്ടീസ്


തിരുവനന്തപരും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ ടാക്സി, പെർമിറ്റുള്ള ഒരു കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. വാഹനം നല്ല കണ്ടീഷനിലുള്ളതുമായിരിക്കണം. നിയമപരമായ എല്ലാ രേഖകളും വാഹനത്തിനു ഉണ്ടായിരിക്കണം. മാസം 1500 കിലോമിറ്റർ ഓടിക്കാനുള്ള തുകയാണ് ക്വട്ടേഷനിൽ കാണിക്കേണ്ടത്. നിബന്ധനകൾ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

വാടക വ്യവസ്ഥയിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ ഏപ്രിൽ 5 വൈകിട്ട് 3 മണിക്ക് മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്. ലഭ്യമായ ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് നാലിന് സന്നിഹിതരായ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സെക്രട്ടറിയുടെ ക്യാബിനിൽ വച്ച് തുറന്ന് പരിശോധിക്കുന്നതായിരിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.