- Trending Now:
അച്ചൻകോവിൽ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മൂന്ന് ഇഞ്ച് കനത്തോടുകൂടിയ കയർ മെത്ത 20 എണ്ണം, തലയിണ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ എട്ട് വൈകിട്ട് മൂന്നിനകം പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ലഭിക്കണം. ഫോൺ 0475 2222353.
കോട്ടയം: ജില്ലയിൽ ഡിസംബർ 12 മുതൽ ഡിസംബർ 14 വരെ നടക്കുന്ന നവകേരളസദസിന്റെ പ്രചരണാർത്ഥം മൂന്ന് ദിവസം മുഴുവൻ നേരവും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അലങ്കരിച്ച വാഹനത്തിൽ അനൗൺസ്മെന്റ് നടത്തുന്നതിന് ഇന്ധനച്ചെലവ് സഹിതം വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് വൈകിട്ട് 4.30നകം കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562558, 9496003209.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ നാലിന് 12.15നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563612.
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് മിസലേനിയസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2597279.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കുറഞ്ഞ നിരക്കിൽ യഥാസമയം കുടിവെള്ളം ലഭ്യമാക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഡിസംബർ 16ന് രാവിലെ 11.30നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0482563612.
വനിത ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിനു കീഴിൽ തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ വിമൻ ആന്റ് ചിൽഡ്രൻ ഹോം, എൻട്രി ഹോം എന്നീ സ്ഥാപനങ്ങളിലെ ഉപയോഗത്തിനായി 3 വാഷിംഗ് മെഷീനുകൾ വിതരണം ചെയ്യുന്നതിനായി താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 8 ഉച്ചയ്ക്ക് 2 മണി വരെ.
ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്ക് 2023-24 അദ്ധ്യയന വർഷത്തേക്ക് 265 ലിറ്റർ മൂന്നു സ്റ്റാർ ഡബിൾ ഡോർ ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ എട്ടിന് മൂന്നു മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് മുൻപാകെ നൽകണം.അന്നേ ദിവസം 3.30 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്-0495 2376364.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.