Sections

ലാബ് ഉപകരണങ്ങൾ, ബാറ്ററികൾ എന്നിവ വിതരണം ചെയ്യുന്നതിനും കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിനും സർവ്വേ ജോലികൾക്കുമായി ക്വട്ടേഷനുകൾക്ഷണിച്ചു

Thursday, Jul 11, 2024
Reported By Admin
tender invited

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

നടുവിൽ ഗവ: പോളിടെക്നിക്ക് കോളേജിലെ ഓട്ടോമൊബൈൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 ഉച്ചക്ക് ഒരു മണി. ഫോൺ 0460 2251033.

കാർ വാടകയ്ക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

കണ്ണൂർ: ജില്ലാ സാമൂഹ്യ നീതി ആഫീസ് 2024-25 സാമ്പത്തിക വർഷത്തേക്ക് 7 വർഷത്തിൽ കുറവ് മാത്രം പഴക്കമുള്ള ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 18 ഉച്ചക്ക് 2 മണി വരെ. ഫോൺ: 0497 2997811, 8281999015.

സർവേ സംഘത്തിനെ നിയമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ: ജില്ലയിലെ തീരദേശ ഹൈവേ നിർമ്മാണ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ ജോലികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനായി സർവേ സംഘത്തിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആർ ടി കെ റോവേഴ്സ് ഉൾപ്പെടെയുള്ള ഉപകരണ സംവിധാനമുള്ളതും പരിചയമുള്ളവരുമായിരിക്കണം. അവസാന തീയതി ജൂലൈ 17 വൈകിട്ട് 4 മണി. വിവരങ്ങൾ താണയിലുള്ള എൽ എ കിഫ്ബി രണ്ട് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ - 9446385974.

അഡീഷണൽ പ്രൈവറ്റ് സർവ്വെ ടീം ആർ ടി കെ റോവേഴ്സ് സേവനത്തിനു വേണ്ടി സ്പെഷ്യൽ തഹസിൽദാർ എൽ.എ എയർപോർട്ട് നം-രണ്ട് , തലശ്ശേരി ക്വട്ടേഷൻ ക്ഷണിച്ചു. തലശ്ശേരി -കൊടുവള്ളി - മമ്പറം -അഞ്ചരക്കണ്ടി - മട്ടന്നൂർ റോഡിന്റെ സർവെ സബ് ഡിവിഷൻ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനാണ് പ്രൈവറ്റ് സർവെ ടീമിനെ നിയോഗിക്കുന്നത്. അവസാന തീയതി ജൂലൈ 20 വൈകിട്ട് 3 മണി. ഫോൺ 8547720649

ബാറ്ററികൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഓഫീസ് ഉപയോഗത്തിലിരിക്കുന്ന എ ഇ ബി 10 കെ വി എ യു പി എസ് മെഷീന് ആവശ്യമായ 20 എണ്ണം 40 എ എച്ച് ബാറ്ററികൾ ബൈ ബാക്ക് സ്കീമിൽ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 ഉച്ചയ്ക്ക് 2 മണി. ഫോൺ 0497 2700205.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.