- Trending Now:
2024-ലെ ട്രോളിംഗ് നിരോധന കാലയളവിൽ എറണാകുളം ജില്ലയിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധ രാത്രി വരെയുള്ള കാലയളവിലേയ്ക്ക് 9.9 എച്ച്.പി. ഔട്ട് ബോർഡ് യന്ത്രം ഘടിപ്പിച്ചിട്ടുള്ള ഒരു വള്ളം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ മേയ് 29 ന് വൈകുന്നേരം 3 നകം വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2502768.
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് അലമാര (3 എണ്ണം) നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 27 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് വാട്ടർ പ്യൂരിഫയർ (4 എണ്ണം) സ്ഥാപിച്ചു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 9 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.