Sections

വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു

Thursday, Oct 10, 2024
Reported By Admin
Quotations are invited for providing vehicles on hire

വാഹനത്തിനായി ക്വട്ടേഷൻ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കുറ്റിച്ചലിൽ പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ മെമ്മോറിയൽ (സി.ബി.എസ്.ഇ) മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളേയും ജീവനക്കാരെയും കളിക്കളം 2024 കായിക മേളയിൽ പങ്കെടുപ്പിക്കുന്നതിന് എൽ.എൻ.സി.പി.ഇ ക്യാമ്പസിലേക്ക് കൊണ്ടുപോകുന്നതിനും തിരികെ സ്കൂളിൽ എത്തിക്കുന്നതിനും ഒരു വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. 35 സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനമാണ് വേണ്ടത്. ഒക്ടോബർ 28,29,30 തിയതികളിലാണ് കായികമേള നടക്കുന്നത്. മൂന്ന് ദിവസത്തേക്കുള്ള വാഹന വാടകയും വെയിറ്റിങ് ചാർജും ഉൾപ്പെടെയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ക്വട്ടേഷൻ ഒക്ടോബർ 16 ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാവുന്നതാണ്. അന്നേദിവസം ഉച്ചതിരിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2281310.

വാഹനം വാടകയ്ക്ക് വേണം

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20,000 രൂപ പ്രകാരം വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ചമ്പക്കുളം ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ഒക്ടോബർ 15 ന് ഉച്ചക്ക് 12 മണി വരെ ടെൻഡർ ഫോം ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ഉച്ചക്ക് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0477 2707843, 9388517763.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.