Sections

വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

Thursday, Jul 27, 2023
Reported By Admin
Tenders Invited

എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിനായി ഡ്രൈവറും ഇന്ധനവും ഉൾപ്പെടെ വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 രാവിലെ 11ന്. ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ, സിവിൽ സ്റ്റേഷൻ, കാക്കനാട് എറണാകുളം എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ നൽകേണ്ടത്. ഫോൺ : 0484 2993641

ജില്ലയിലെ ഡിജിറ്റൽ സർവേയുടെ ഫീൽഡ് പരിശോധനകൾക്ക് ടാക്സി പെർമിറ്റ് ഉള്ള രണ്ടു വാഹനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ടയോട്ട, ഇന്നോവ, മാരുതി സുസുക്കി മുതലായ വാഹനങ്ങൾ ഒരു വർഷത്തേക്ക് മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വാഹന ഉടമകളിൽ നിന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുമാണ് കൊട്ടേഷനുകൾ ക്ഷണിച്ചത്. അവസാന തീയതി ജൂലൈ 29 ഉച്ചക്ക് 3 മണി.ഫോൺ : 0487 2334459, 9895710180.

കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) പാലക്കാട് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ പാലക്കാട് എക്സിക്യൂട്ടീവ് എൻജീനിയറുടെ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ കെ.ആർ.എഫ്.ബി ഷൊർണൂർ ഓഫീസിൽ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 0466 2960090.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.