- Trending Now:
ദേവികുളം,നെടുംങ്കണ്ടം താലൂക്കുകളിലെ വില്ലേജുകളിൽ ഫീൽഡ് പരിശോധനയ്ക്കായി വാഹനം (ജീപ്പ്, കാർ, ബൊലോറോ) ഒരു വർഷത്തേയ്ക്ക് വാടയ്ക്ക് ആവശ്യമുണ്ട്. വാഹന ഉടമകൾക്ക് ടെൻഡർ സമർപ്പിക്കാം. പ്രതിമാസ വാഹന വാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം എന്നിവ ഉൾപ്പെടെ 35000 രൂപയിൽ താഴെ വരുന്ന തുക ഉൾപ്പെടുത്തിയ ടെൻഡർ, വാഹനത്തിന്റെ ആർ സി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ്, എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 26 വൈകുന്നേരം 5 മണിക്ക് മുമ്പായി ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ടെൻഡർ രേഖപ്പെടുത്തിയ സീൽ ചെയ്ത് കവറിനു മുകളിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം - വാഹന വാടക ടെൻഡർ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഒക്ടോബർ 30 ഉച്ചയക്ക് ശേഷം 3 മണിക്ക് ടെൻഡർ തുറക്കും.
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി 2023-24 സാമ്പത്തിക വർഷത്തിൽ ടാക്സി പെർമിറ്റുള്ള എ.സി കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 25 ഉച്ചയ്ക്ക് 3 വരെ ജില്ല പ്രൊബേഷൻ ഓഫീസർ സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ളോർ, കാക്കനാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം. സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ :0484 2425249.
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്ക് സർജിക്കൽ ഗൗൺ (ഫുൾ സ്ലീവ്- 1000 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 31ന് വൈകിട്ട് മൂന്നു വരെ നൽകാം. വിലാസം- സൂപ്രണ്ട്, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282021.
കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുൻവശത്തെ പാർക്കിങ് ഏരിയയിൽ വരുന്ന വാഹനങ്ങളിൽ നിന്നും ഒരു വർഷം പാർക്കിങ് ഫീസ് പിരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി.ഐ.പി ഡിവിഷൻ നമ്പർ വൺ കാഞ്ഞിരപ്പുഴ എന്ന വിലാസത്തിൽ ഒക്ടോബർ 28 ന് ഉച്ചക്ക് 12 വരെ നൽകാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 10,000 രൂപയാണ് നിരതദ്രവ്യം. ഫോൺ: 8547451363.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.