Sections

ലാബ് ഉപകരണങ്ങൾ, കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങൾ കണ്ടീജൻസി സാധനങ്ങൾ എന്നിവ വിതരണം ചെയ്യൽ, വിഡിയോ ഗ്രാഫി, സെക്യൂരിറ്റി ഡ്യൂട്ടി തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

Thursday, Oct 17, 2024
Reported By Admin
Quotation invited for supply of lab equipment, computer and related items, contingency items, videog

ലാബുകളിലേക്ക് ഉപകരണങ്ങൾ എത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ജി.വി.എച്ച്.എസ്.എസ് കതിരൂരിലെ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ, ജി.എസ്.ടി അസിസ്റ്റന്റ് ലാബുകളിലേക്ക്, ഉപകരണങ്ങൾ എത്തിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ/ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയ്യതി നവംബർ നാല്. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9947408444

സെക്യൂരിറ്റി ഡ്യൂട്ടി: ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 30 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടത്തുന്ന ജില്ലാതല വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയിൽ സെക്യൂരിറ്റി ഡ്യൂട്ടി നോക്കുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ 12 മണിക്കൂർ ഡ്യൂട്ടിയുടെ തുക പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷൻ ഒക്ടോബർ 21 ന് വൈകീട്ട് മൂന്നിനകം ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിൽ ബന്ധപ്പെടാം. ഫോൺ 0497 2700928

വീഡിയോഗ്രാഫി: ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് നിയമസഭാ മണ്ഡല ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിനുള്ള വിവിധ സ്ക്വാഡുകൾ, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി വിവിധ ജോലികളുടെ വീഡിയോ ചിത്രീകരണം നടത്തുന്നതിന് ആവശ്യമായ വീഡിയോഗ്രാഫി യൂണിറ്റുകൾ ദിവസ വാടകയ്ക്ക് നൽകുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വീഡിയോ ക്യാമറ, വീഡിയഗ്രാഫറുടെ വേതനം, വീഡിയോഗ്രാഫി ചെയ്ത സി.ഡി/ഡി.വിഡി എന്നിവയുടെ റെക്കോർഡിങ് ചെലവുകൾ, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നികുതി/ലെവി തുടങ്ങിയവ ഉൾപ്പെടെ എട്ടു മണിക്കൂറിന് ഒരു യൂണിറ്റ് എന്ന അടിസ്ഥാനത്തിലാണ് വാടക നിരക്ക് രേഖപ്പെടുത്തേണ്ടത്. ചുരുങ്ങിയത് 20 മുതൽ 25 വരെ വീഡിയോഗ്രാഫി യൂണിറ്റുകൾ ഉപതിരഞ്ഞെടുപ്പിന് ആവശ്യമുണ്ട്.
ഒരു യൂണിറ്റിനുള്ള നിരക്ക് രേഖപ്പെടുത്തി തയ്യാറാക്കിയ ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ ഒക്ടോബർ 18 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പാലക്കാട് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ലഭ്യമാക്കണം. കവറിനു പുറത്ത് ''056-പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വീഡിയോഗ്രാഫി ക്വട്ടേഷൻ'' എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലഭിച്ച ക്വട്ടേഷനുകൾ ഒക്ടോബർ 18 ന് വൈകീട്ട് മുന്നു മണിക്ക് തുറന്നു പരിശോധിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

സ്റ്റേജ്, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്, പാത്രങ്ങൾ എന്നീ സംവിധാനങ്ങൾ ഒരുക്കുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചു

നവംബർ 6, 7, 8, 9 തീയതികളിലായി രാവണീശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനാവശ്യമായ സ്റ്റേജ്, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്, പാത്രങ്ങൾ എന്നീ സംവിധാനങ്ങൾ ഒരുക്കുന്നതിലേക്കായി ഈ രംഗത്ത് മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലിസ്റ്റ് സ്കൂൾ ഓഫീസിൽ നേരിട്ട് കൈപ്പറ്റണം. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 25 ഉച്ചക്ക് ഒന്ന് വരെ. ഫോൺ 949760 1369, 9446228015.

വാഹനം ആവശ്യമുണ്ട്

വനിതാശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അടിമാലി അഡീഷണൽ ശിശുവികസനപദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേയ്ക്കായി ഒരു വർഷത്തേക്ക് വാഹനം (കാർ/ജീപ്പ്) പ്രതിമാസ വാടകക്ക് നൽകുന്നതിന് താൽപര്യമുളള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു . ടെണ്ടറുകൾ ഒക്ടോബർ 30 ന് ഉച്ചക്ക് 1 മണി വരെ സ്വീകരിക്കും. അന്ന് ഉച്ച കഴിഞ്ഞ് 2.30 ന് തുറന്ന് പരിശോധിക്കും. ഫോൺ:04865 265268.

കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

പറവണ്ണ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിലെ ജി.എസ്.ടി അസിസ്റ്റന്റ് എന്ന കോഴ്സിന്റെ ആവശ്യത്തിനായി കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയാണ് അടങ്കൽ തുക. ഒക്ടോബർ 30ന് ഉച്ചയ്ക്ക് 12ന് മുമ്പായി ദർഘാസ് ലഭിക്കണം. അതേദിവസം വൈകീട്ട് മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരങ്ങളും അുബന്ധ ലിസ്റ്റും സ്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9496770486, 9847377754.

കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ചേർത്തല: തൈക്കാട്ടുശ്ശേരി ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലുള്ള 120 അംഗനവാടികളിലേക്ക് ആവശ്യമായ കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. പ്രസ്തുത സ്ഥാപനങ്ങൾ പ്രൊക്യൂർമെന്റ് കമ്മിറ്റി മുമ്പാകെ സാമ്പിളുകൾ ഹാജരാക്കേണ്ടതാണ്. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ഒന്ന് ഒരു മണി. വിശദവിവരങ്ങൾക്ക് ഫോൺ: 0478 2523206.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.