- Trending Now:
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രദർശന- വിപണന മേളയുടെ പ്രചാരണാർത്ഥം മലപ്പുറം ജില്ലാ ആസ്ഥാനത്തും പൊന്നാനി, തിരൂർ, താനൂർ, കുറ്റിപ്പുറം, എടപ്പാൾ, ചമ്രവട്ടം, വളാഞ്ചേരി, തവനൂർ, കോട്ടക്കൽ തുടങ്ങി നഗരപരിസരങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട 100 സ്ഥലങ്ങളിൽ താഴെ പറയും പ്രകാരമുള്ള ബോർഡുകൾ സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
മികച്ച നിലവാരമുള്ള തുണി ഫ്ളക്സ് ബോർഡുകൾ:
6 അടി ഉയരം 4 അടി വീതി - 50 എണ്ണം
8 അടി ഉയരം 6 അടി വീതി - 50 എണ്ണം
12 അടി ഉയരം 10 അടി വീതി - 5 എണ്ണം
മൾട്ടി കളർ കൊറിഗേറ്റഡ് ബോർഡ്: (പൊന്നാനിയുടെ 10 കിലോമീറ്റർ പരിധിയിൽ)
3.75 അടി ഉയരം 2.75 അടി വീതി -1000 എണ്ണം
(5 ply, ഡബിൾ സൈഡ് ലാമിനേറ്റഡ് & സീൽഡ്)
നിബന്ധനകൾ:
1. ബോർഡുകൾക്കുള്ള ഡിസൈൻ ചെയ്തു നൽകും.
2. തുണി ഫ്ളക്സ് ബോർഡുകൾ സ്റ്റീൽ നിർമ്മിതമോ നല്ല മരക്കഷ്ണം കൊണ്ട് നിർമ്മിച്ചതോ ആയിരിക്കേണ്ടതും നേരെ ഉറച്ച് നിൽക്കുന്ന തരത്തിലുള്ളതുമായിരിക്കണം.
3. മികച്ച തുണി ഫ്ളക്സിൽ ഉയർന്ന നിലവാരത്തിൽ പ്രിന്റ് ചെയ്യേണ്ടതാണ്.
4. നിർദ്ദേശിക്കപ്പെടുന്ന കേന്ദ്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. ബോർഡുകൾ ഏപ്രിൽ 25 നകവും കൊറിഗേറ്റഡ് ബോർഡ് 28 നകവും പൂർണമായി സ്ഥാപിക്കേണ്ടതാണ്. പരിപാടി കഴിഞ്ഞ ശേഷം മെയ് 13 നകം വലിയ ബോർഡുകൾ എല്ലാം മാറ്റേണ്ടതുമാണ്.
5. ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങൾ കരാറുകാരൻ പൂർത്തിയാക്കേണ്ടതും നിരോധിത സ്ഥലങ്ങളിൽ ഒരു കാരണവശാലും സ്ഥാപിക്കാൻ പാടില്ലാത്തതുമാണ്. പൊതുജനങ്ങൾ, കാൽനടയാത്രക്കാർ തുടങ്ങിയവർക്ക് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കണം.
6. വർക്ക് പൂർത്തിയായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ബിൽതുക അനുവദിക്കൂ.
7. അതത് സമയങ്ങളിൽ നിർദ്ദേശിക്കുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്താൻ ബാധ്യസ്ഥരായിരിക്കും.
8. ക്വട്ടേഷൻ റദ്ദാക്കാനോ വ്യവസ്ഥകളിൽ മാറ്റം വരുത്താനോ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് പൂർണ അധികാരമുണ്ടായിരിക്കും.
മേൽ വ്യവസ്ഥകൾക്ക് വിധേയമായി ബോർഡുകൾ സ്ഥാപിക്കുന്നതിന് ഓരോ ഇനത്തിനും വെവ്വേറെ തുക രേഖപ്പെടുത്തിയ സീൽ ചെയ്ത ക്വട്ടേഷനുകൾ 2023 ഏപ്രിൽ 18 ന് രാവിലെ 11.30 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം 12 ന് ഹാജറായവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതാണ്. സ്ഥാപന ഉടമയുടെ പേര്, പൂർണമായ മേൽവിലാസം, ബന്ധപ്പെടാവുന്ന നമ്പറുകൾ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കവറിനു പുറത്ത് എന്റെ കേരളം പ്രദർശന- വിപണന മേള 2023 ക്വട്ടേഷൻ എന്ന്രേഖപ്പെടുത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.