- Trending Now:
മലപ്പുറം ജില്ലാ പ്ലാനിങ് ഓഫീസിന്റെ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള വാഹനം വാടകയ്ക്ക് നൽകാൻ സന്നദ്ധതയുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷിച്ചു. ക്വട്ടേഷനുകൾ സെപ്തംബർ ആറിന് വൈകീട്ട് മൂന്നിന് മുമ്പായി ജില്ലാ പ്ലാനിങ് ഓഫീസർ, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന പേരിൽ പ്ലാനിങ് ഓഫീസിൽ ലഭിക്കണം. അന്നേദിവസം നാലിന് ക്വട്ടേഷൻ തുറക്കും. പ്രതിമാസം 1000 കി.മീ ഓടുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0483 2734832.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെയിൻ ബിൽഡിംഗ് ബ്ലോക്ക് അറ്റകുറ്റപ്പണി ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. സെപ്റ്റംബർ 19 ന് വൈകുന്നേരം നാല് മണിവരെ ദർഘാസുകൾ സ്വീകരിക്കും.
മലബാർ ദേവസ്വം ബോർഡ്, തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വാഹനം വാടകയ്ക്ക് എടുക്കും. ക്വട്ടേഷൻ ഫോമുകൾ നിബന്ധനകൾ സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യമായി ലഭിക്കും. മുദ്ര വെച്ച ക്വട്ടേഷനുകൾ, സെപ്റ്റംബർ 18 ന് ഉച്ചക്ക് രണ്ട് മണിവരെ തിരുവങ്ങാട്ടുള്ള മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0490 2321818.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.