സെയിൽസിനെ സംബന്ധിച്ചിടത്തോളം സെയിൽസ് ലീഡർമാരാണ് സെയിൽസിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. സെയിൽസ് ലീഡർമാർ സെയിൽസ് ടീമിനെ നയിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സാധാരണ സെയിൽസ്മാനെക്കാളും ജീവിതനിലവാരവും ജീവിതം മൂല്യങ്ങളും പുലർത്തുന്ന ആളാകണം അവർ. സെയിൽസ് മുന്നോട്ട് കൊണ്ടുപോകുന്നതിനോടൊപ്പം തന്നെ ഒരു ടീമിനെ കൊണ്ടുപോകാനുള്ള കഴിവും ഒരു കൂട്ടം വ്യക്തികളെ സൃഷ്ടിച്ചെടുക്കാനുള്ള കഴിവും ഇവർക്ക് ഉണ്ടാകണം. ഇതാണ് സെയിൽസ് ലീഡർമാരുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. സെയിൽസ് കൊണ്ടുവരിക എന്നതിനോടൊപ്പം തന്നെ സെയിൽസ് ചെയ്യാൻ കഴിവുള്ള ഒരു ടീമിനെ ഉണ്ടാക്കുക എന്നതും ഡീലർമാരുടെ ചുമതലയാണ്. അങ്ങനെയുള്ള സെയിൽ ലീഡർമാർക്ക് ഉണ്ടാകേണ്ട ചില ക്വാളിറ്റികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
- ടീം അംഗങ്ങളെ എപ്പോഴും പ്രചോദിപ്പിക്കുന്നവരായിരിക്കണം.
- സെയിൽസ് ചെയ്യുന്നതിനുള്ള പ്രേരണ കൊടുത്തുകൊണ്ടേയിരിക്കണം.
- സ്വന്തം പ്രവർത്തിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നവർ ആയിരിക്കണം. വിജയത്തിന്റെ ഉത്തരവാദിത്വം മാത്രം ഏറ്റെടുക്കുകയും പരാജയത്തിന്റെ ഉത്തരവാദിത്വം ടീം അംഗങ്ങളെ അടിച്ചേൽപ്പിക്കുന്നവരും ആകരുത്.
- എല്ലാ അംഗങ്ങളെയും ബഹുമാനിക്കുകയും, അവരോട് സഹകരിക്കുകയും ചെയ്യുന്ന ആളാകണം. തന്റെ ടീം അംഗങ്ങളോട് പകപോക്കൽ ഒന്നുമില്ലാതെ ഒത്തൊരുമിച്ച് സെയിൽസ് എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാകണം.
- ജീവിതത്തിൽ സത്യസന്ധമായി പെരുമാറുന്നവരും,ടീം അംഗങ്ങളെ വിഭജിച്ച് ഭരിക്കുക എന്നതിന് പകരം കൂട്ടായി സത്യസന്ധമായി പ്രവർത്തിക്കുന്നവരാകണം.
- ജീവിതത്തിൽ അച്ചടക്കമുള്ള ഒരാൾക്ക് മാത്രമേ ടീം അംഗങ്ങളെ ആകർഷിക്കാൻ പറ്റുകയുള്ളൂ.
- എപ്പോഴും ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കാൻ കഴിയണം.
- തന്റെ കഴിവും കഴിവുകേടും തിരിച്ചറിയുകയും, ദൗർബല്യങ്ങളും, സ്ട്രെങ്ത്തും എന്താണെന്ന് തിരിച്ചറിയണം.
- ചെറിയ ചെറിയ തെറ്റുകൾ പോലും തിരുത്തി മുന്നോട്ടു പോകുന്നവരാകണം. തെറ്റുകൾ സ്വാഭാവികമാണ് അത് തിരുത്തുന്നതിനുള്ള മനോഭാവം നിങ്ങൾക്ക് ഉണ്ടാകണം.
- നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും പെട്ടെന്ന് പിന്മാറുന്ന ഒരാൾ ആകരുത്. അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുന്ന ശീലം ഉണ്ടാകണം.
- ടീം അംഗങ്ങളുടെ വിജയത്തെ അംഗീകരിക്കുന്ന സ്വഭാവം ഉണ്ടാകണം. അവരുടെ പരാജയത്തെ വിമർശിക്കുന്നതിനേക്കാൾ കൂടുതലായി അവരുടെ വിജയങ്ങളെ പ്രോത്സാഹിപ്പിക്കണം.
- തന്റെ ടീം അംഗങ്ങൾക്ക് എന്തെങ്കിലും പ്രത്യേക കഴിവുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി അതിന് അവരെ പ്രചോദിപ്പിച്ചു കൊണ്ട് മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു നേതൃത്വ മനോഭാവം ടീം ലീഡറിന് ഉണ്ടാകണം.
ഇത്രയും കാര്യങ്ങൾ സെയിൽസ് ലീഡർ ശ്രദ്ധിക്കണം.

ടാർഗറ്റ് തേടി മുന്നേറുക: സെയിൽസ് മേഖലയിലെ ഉത്സാഹവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന വഴികൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.