Sections

മികച്ച കേൾവിക്കാരനായിരുന്നുകൊണ്ട് മറ്റുള്ളവരെ കൂടുതൽ സംസാരിക്കാൻ പ്രേരിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

Sunday, Nov 12, 2023
Reported By Soumya
Motivation

മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പൊതുവേ എല്ലാവർക്കും താല്പര്യം കുറവാണ്. സ്വന്തം കാര്യങ്ങൾ പറയുവാനും അത് മറ്റുള്ളവരിൽ അടിച്ചു ഏൽപ്പിക്കാനുമാണ് പലർക്കും താൽപര്യം. ഇങ്ങനെ പറയുന്നത് കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ അതോ കോട്ടമാണോ ഉണ്ടാകുന്നത്. ഉദാഹരണമായി എല്ലാവരും തങ്ങൾ പറയുന്നത് മറ്റുള്ളവർ കേൾക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പലരും മറ്റേയാൾ പറഞ്ഞു തീർക്കുന്നതിന് മുന്നേ തന്നെ ഇടയ്ക്ക് കയറി പറയുന്നവരാണ്. മഹാൻമാർ കേൾക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സാധാരണക്കാർ സംസാരിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്. ജീവിതത്തിൽ എല്ലാ മേഖലയിലും ഉയർന്ന തലത്തിൽ നിൽക്കുന്ന ആളുകൾ ഉപദേശങ്ങൾ കൊടുക്കാൻ താൽപര്യം ഇല്ലാത്തവരാണ്. ഇത്തരക്കാർ മറ്റുള്ളവർ പറയുന്നത് പൂർണ്ണമായും കേട്ട് മനസ്സിലാക്കിയതിന് ശേഷമാണ് മറുപടി പറയാറുള്ളത്. ഇങ്ങനെ തയ്യാറെടുക്കുമ്പോൾ ഉള്ള ചില ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾ മറ്റുള്ളവരോട് മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ നിങ്ങൾക്ക് ഒന്നും മനസ്സിലാകാനും, പഠിക്കാനും സാധിക്കില്ല. ചോദിച്ചും കേട്ടുമാണ് എല്ലാ കാര്യങ്ങളും പഠിക്കേണ്ടത്.
  • അതുപോലെതന്നെ മറ്റുള്ളവരെ സംസാരിക്കാൻ പ്രേരിപ്പിച്ചാൽ നിങ്ങൾക്ക് നല്ല സുഹൃത്തുക്കളെ കിട്ടും ബിസിനസ്സുകാർക്ക് ബിസിനസ് നടക്കും.
  • ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്ന കാര്യം മറ്റുള്ളവരെ നിന്ന് പ്രോത്സാഹനം കിട്ടുക എന്നതാണ്. അതുപോലെ തന്നെ അവർ പറയുന്നത് കേൾക്കുന്നതാണ് ഏറ്റവും വലിയ പ്രോത്സാഹനമായി പലരും കരുതുന്നത്. അതുകൊണ്ട് തന്നെ പ്രൊഫഷണൽ രംഗത്ത് നിൽക്കുന്ന ആളുകൾ മറ്റുള്ളവർ പറയുന്നത് വ്യക്തമായി കേൾക്കുക. ഇങ്ങനെ ചെയ്യുന്ന ആളുകളെ എല്ലാവരും ഇഷ്ടപ്പെടും.
  • അവർ പറയുന്ന ആശയങ്ങളോട് യോജിപ്പില്ല എങ്കിൽ തിരിച്ചുപറയണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ചോദ്യ രൂപത്തിലാണ് ചോദിക്കേണ്ടത്. നിങ്ങളുടെ ആശയങ്ങൾ ചോദ്യരൂപത്തിൽ ചോദിക്കുമ്പോൾ അവർ അതിന്റെ മറുപടിയായി തിരിച്ചു പറയും. ചോദ്യ രൂപത്തിലുള്ള ആശയങ്ങൾ കേൾക്കാൻ എല്ലാവർക്കും താല്പര്യമാണ്.
  • മറ്റൊരാൾ പറയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് കേൾക്കുക, ശ്രദ്ധിക്കുക അവർ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കുക ഇത് തികച്ചും ആത്മാർത്ഥമായി തന്നെ ചെയ്യുക.
  • ചില ആളുകൾ മറ്റുള്ളവർ പറയുന്നത് കേൾക്കാത്ത പോലെ നിൽക്കാറുണ്ട് ഇത് ഒരിക്കലും ശരിയായ രീതിയല്ല അതുകൊണ്ട് അവർ സംസാരിക്കുമ്പോൾ അവർ സംസാരിക്കുന്നത് വ്യക്തമായി കേൾക്കുക ആത്മാർത്ഥമായി മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കുക. അവർ പറയുന്ന ആശയങ്ങൾ നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ അവ ചോദ്യത്തിൽ ചോദിച്ച് സൗഹൃദത്തിൽ തന്നെ തന്നെ പിരിയാൻ ശ്രമിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.