Sections

ആരോഗ്യത്തിനും പ്രതിരോധശേഷിക്കുമുള്ള ഉത്തമ ഭക്ഷണം: കാടമുട്ടയുടെ പോഷകഗുണങ്ങൾ

Monday, Sep 30, 2024
Reported By Soumya
Nutrient-rich quail eggs beneficial for health and immunity

ധാരാളം പോഷകഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, ചുമ എന്നിവ തടയാൻ ഏറ്റവും നല്ലതാണ് കാടമുട്ട.വൈറ്റമിൻ എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അമ്പതുഗ്രാം കാടമുട്ടയിൽ 80 കാലറി മാത്രമാണുള്ളത്.കോഴിമുട്ടയിൽ കാണപ്പെടാത്ത Ovomucoid എന്ന പ്രോട്ടീൻ കാടമുട്ടയിൽ ധാരാളമുണ്ട്.

  • ജലദോഷം, പനി എന്നിവ മാറാൻ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
  • ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട.
  • രക്തകോശങ്ങൾ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും.
  • രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കാടമുട്ട കഴിക്കുന്നത് ഗുണം ചെയ്യും.
  • ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായിക്കും.
  • ക്യാൻസർ വരാതിരിക്കാൻ കാടമുട്ട സഹായിക്കും.
  • കാഴ്ചശക്തി വർധിപ്പിക്കാനും ബുദ്ധിവളർച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്.
  • കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദ്ദി, വയറുവേദന, എന്നിവ അകറ്റാൻ സാധിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.