Sections

സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ഏസ്മണിയുടെ QR പേയ്‌മെന്റ് സിസ്റ്റം കോ - ഓപ്പറേറ്റീവ് രജിസ്ട്രാര്‍ അദീല അബ്ദുല്ല ഐ എ എസ് ഉദ്ഘാടനം ചെയ്തു

Wednesday, Apr 27, 2022
Reported By Admin

 

 കൊച്ചി: കേരളത്തില്‍ ആദ്യമായി സഹകരണ സ്ഥാപനങ്ങള്‍ക്കായി ഏസ്മണി ആവിഷ്‌കരിച്ച QR പേയ്‌മെന്റ് സിസ്റ്റം കോ - ഓപ്പറേറ്റീവ് രജിസ്ട്രാര്‍ അദീല അബ്ദുല്ല ഐ എ എസ് ഉദ്ഘാടനം ചെയ്തു. മറൈന്‍ ഡ്രൈവില്‍ നടന്ന കോ - ഓപ്പറേറ്റീവ് എക്‌സ്‌പോ 2022-ന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ആദ്യ QR പേയ്‌മെന്റ് സിസ്റ്റം ഏറ്റുവാങ്ങി.

പ്രീപെയ്ഡ് കാര്‍ഡ്, ഹിറ്റാച്ചി വൈറ്റ് ലേബല്‍ എ.ടി.എം/സി.ആര്‍.എം മെഷീന്‍, സഹകരണ സേവ കേന്ദ്രം സോഫ്റ്റ്വെയര്‍, മൈക്രോ എ.ടി.എം മുതലായവ അടങ്ങുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് കിറ്റ് ഉള്‍പ്പെടെയുള്ള അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പുതുതലമുറ ബാങ്കുകളുമായി കിടപിടിക്കുന്ന തരത്തില്‍ സഹകരണ ബാങ്കുകളെ ഉയര്‍ത്താന്‍ പ്രാപ്തരാക്കുക എന്നതാണ് ഏസ്മണിയുടെ ലക്ഷ്യമെന്ന് സി ഇ ഒ ജിമ്മിന്‍ ജെ കുറിച്ചിയില്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.