- Trending Now:
പുതിയ തന്ത്രവുമായി റൂബിള്‍ വില ഉയര്‍ത്താന്‍ റഷ്യ.യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ(നാച്യുറല്‍ ഗ്യാസ്) നല്‍കണമെങ്കില്‍ റഷ്യന്‍ കറന്‍സിയായ റൂബിളില്‍ തന്നെ പണം അടയ്ക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍.പാശ്ചാത്യ ഉപരോധനങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ റൂബിളിനെ അതേ രാജ്യങ്ങളെ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുകയാണ് റഷ്യയുടെ തന്ത്രം.എണ്ണ വില റൂബിളില്‍ നല്‍കേണ്ടി വരുമ്പോള്‍ റൂബിളിന്റെ ആവശ്യം വര്‍ദ്ധിക്കും ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയര്‍ത്തും.ആഭ്യന്തര വിപണിയില്‍ റഷ്യ നേരിടുന്ന വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം തേടാനാണ് റഷ്യയുടെ നീക്കം.
ഫുഡ് ബിസിനസിന് fssai ലൈസന്‍സ് വേണം എന്നാല്‍ ഇനിയും സംശയം ബാക്കിയുണ്ടല്ലേ?... Read More
അതേസമയം റഷ്യയില്‍ പ്രവര്‍ത്തനം തുടരുന്നതില്‍ വിമര്‍ശനം നേരിട്ട നെസ്ലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്.കിറ്റ്കാറ്റ് ചോക്ലേറ്റ് ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദനവും വില്‍പ്പനയും അവസാനിപ്പിച്ചു.ബേബി ഫുഡ് രോഗികള്‍ക്കുള്ള ആഹാരം എന്നിങ്ങനെ അവശ്യവിഭാഗത്തില്‍പ്പെട്ട ഏതാനും ഉത്പന്നങ്ങളുടെ വില്‍പ്പന മാത്രം തുടരും.
പരമ്പരാഗത വ്യവസായങ്ങള്‍ വളരാന്‍ 5 കോടി വരെ ; പുനരുജ്ജീവിപ്പിക്കാന്‍ SFURTI പദ്ധതി
... Read More
സ്ഥിതിഗതികള്‍ മോശമായി തുടരവെ റഷ്യന്‍ വിപണിയില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.പഞ്ചാര കിട്ടാതെയായി.പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയിലേറെ വര്‍ദ്ധിച്ചു.
story highlight: Russia wants "unfriendly countries" to pay for Russian natural gas in rubles. That's a new directive from President Vladimir Putin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.