Sections

ഐ ടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്ല കാലം

Saturday, Jul 02, 2022
Reported By MANU KILIMANOOR

ഇടത്തരം സംരംഭകരെ ലക്ഷ്യം വച്ചു കൊണ്ടുള്ള പദ്ധതി

 

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഐടി ഇതര സ്റ്റാര്‍ട്ടപ്പ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മൊബൈല്‍ ആപ്പുകള്‍, മറ്റു സോഫ്‌റ്റ്വെയര്‍ ഉല്‍പന്നങ്ങള്‍ മുതലായ ഐടി അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിവരുന്ന ആനുകൂല്യങ്ങളാണ് ഐടി ഇതര മേഖലകള്‍ക്കു കൂടി നല്‍കുക.

സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പും ഇലക്ട്രോണിക്‌സും വിവര സാങ്കേതികവും വകുപ്പും സംയുക്തമായി തയാറാക്കുന്ന വ്യവസ്ഥയ്ക്കുംമാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് അനുവദിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന
ആനുകൂല്യങ്ങളുടെ കാലാവധി സ്റ്റാര്‍ട്ടപ്പ് റജിസ്‌ട്രേഷന്‍ തിയതി മുതല്‍ 3 വര്‍ഷമോ ഉല്‍പന്നത്തിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗീകാരം നല്‍കിയ തീയതി മുതല്‍ 3 വര്‍ഷമോ ഏതാണ് ഒടുവില്‍ വരുന്നത് അത് നിശ്ചയിക്കും.

സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള എല്ലാത്തരം ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകള്‍ക്കുള്ള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിമിറ്റഡ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള പരിധി ഒരു കോടി രൂപയില്‍ നിന്ന് മൂന്നു കോടി രൂപയായി ഉയര്‍ത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.