Sections

'പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ യാത്രയാണ്, തീയാണ് പുഷ്പ 2': സാം സി എസ്

Wednesday, Dec 04, 2024
Reported By Admin

ഇൻഡ്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും രശ്മിക മന്ദാനയുടെയും പുഷ്പ 2. ചിത്രത്തിന്റെ ബി ജി എം ചെയ്തത് സൗത്ത് ഇന്ത്യയിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച മ്യൂസിക് ഡയറക്ടർ സാം സി എസ് ആണ്.

സോഷ്യൽ മീഡിയയിൽ സാം കുറിച്ച വരികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. 'ബി ജി എമ്മിൽ വർക്ക് ചെയ്യാൻ എന്നെ പരിഗണിച്ചതിനും മൈത്രി ഒഫീഷ്യലിന്റെ പുഷ്പ 2 എന്ന മാസ്സ് എന്റൈൻമെന്റിൽ പ്രവർത്തിച്ചത്തിന്റെ ഭാഗമായി ഈ അത്ഭുതകരമായ അനുഭവം നൽകിയതിനും നന്ദി, നിർമ്മാതാവ് രവിശങ്കർ നവീനിയേനിയുടെയും ചെറിയുടെയും മികച്ച പിന്തുണയും വിശ്വാസവുമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.

അല്ലു അർജുൻ സാർ, നന്ദി, നിങ്ങൾ വളരെ സപ്പോർട്ട് കാണിക്കുന്നു, താങ്കളുടെ മാസ്മരികമായ അഭിനയ പ്രകടനം, BGM സ്കോർ ചെയ്തത് എനിക്ക് ആ അധിക ആവേശം നൽകി, ശരിക്കും തീ ?? സംവിധായകൻ സുകുമാർ സർ, ഈ മാഗ്നം ഓപ്പസിൽ നിങ്ങളുമായി പ്രവർത്തിക്കുന്ന ഒരു നിമിഷം പങ്കിടുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്, പ്രത്യേകിച്ച് ആ പവർ പാക്ക്ഡ് ഫൈറ്റ് സീനുകളിലും ക്ലൈമാക്സിലും പ്രവർത്തിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. കൂടാതെ എഡിറ്റർ നവീൻ നൂലി ബ്രോ നന്ദി മുഴുവൻ പ്രക്രിയയിലുടനീളം നിങ്ങളുടെ നിരന്തരമായ പിന്തുണക്ക് വളരെയധികം.നന്ദി എന്റെ ടീമിന്'.

പുഷ്പ2 ഈ ഡിസംബർ 5-ന് ലോകമെമ്പാടും അതിന്റെ കാട്ടുതീ പടർത്തുന്നു, അത് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ കാണുക. പുഷ്പ തീ പടർത്തും തിയേറ്ററുകളിലും പ്രേക്ഷകരിലും എന്ന് ബി ജി എം ചെയ്ത സാം സി എസ് തുറന്നു പറയുന്നു. കാത്തിരിക്കാം അല്ലു അർജുന്റെ ആ തീപ്പൊരി ചിത്രത്തിനായി. മലയാളത്തിലും തെന്നിന്ത്യയിലെ സിനിമകളിലും ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ തീർത്ത സംഗീത സംവിധായകൻ സാം സി എസ് കൂടി പശ്ചാത്തല സംഗീതത്തിൽ എത്തുമ്പോൾ അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിക്കുന്ന ബ്ലോക്ക്ബസ്റ്ററിന് നമുക്ക് സാക്ഷ്യം വഹിക്കാം. വാർത്താ പ്രചരണം ആർ ഓ പ്രതീഷ് ശേഖർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.