Sections

പുറവങ്കരയുടെ പൂർവ്വ എൻആർഐ ഹോം ഫെസ്റ്റ് ദുബായിൽ

Wednesday, Sep 25, 2024
Reported By Admin
Puravankara NRI Home Fest Dubai 2024 showcasing Indian real estate options for expats

കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായ പുറവങ്കര ലിമിറ്റഡ് ദുബായിലെ പ്രവാസി ഇന്ത്യക്കാർക്കായി പുറവങ്കരയുടെ പുതിയ പ്രൊജക്റ്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'പൂർവ്വ എൻആർഐ ഹോം ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. ദുബായിയിലെ ഷാംഗ്രില ഹോട്ടലിൽ 2024 സെപ്റ്റംബർ 28, 29 തീയതികളിലായി രാവിലെ പത്ത് മുതൽ വൈകിട്ട് എട്ടു വരെയാണ് പരിപാടി.

പൂർവ്വ എൻആർഐ ഹോം ഫെസ്റ്റിൽ പ്രോപ്പർട്ടി ഓപ്ഷനുകളുടെ സമഗ്രമായ നിരയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി, ബെംഗളൂരു, ചെന്നൈ, മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഇരുപതിലധികം പ്രൊജക്റ്റുകളിലായുള്ള 4000 ത്തോളം വീടുകൾ ഹോം ഫെസ്റ്റിൽ പ്രവാസി ഇന്ത്യക്കാർക്കായി അവതരിപ്പിക്കും. 600 മുതൽ 5,000 ചതുരശ്ര അടി വരെ വലുപ്പമുള്ള ഒന്ന് മുതൽ അഞ്ച് വരെ ബഡ്റൂമുകളുള്ള അപ്പാർട്ടുമെൻറുകൾ, വില്ലകൾ, വില്ല പ്ലോട്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിൽ നിന്നും തെരഞ്ഞെടുക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കും.

കോവിഡിനു ശേഷം നാട്ടിൽ വസ്തു വാങ്ങുന്നതിൽ പ്രവാസികൾക്ക് താൽപര്യം വർധിച്ചിട്ടുണ്ടെന്നും ഇത് കണക്കുകളിൽ വ്യക്തമാണെന്നും പുറവങ്കര ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ അഭിഷേക് കപൂർ പറഞ്ഞു. 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കും ഇടയിൽ എൻആർഐ നിക്ഷേപം 84.4 ശതമാനം ഉയർന്ന് 6.40 ബില്ല്യൻ ഡോളറിൽ നിന്നും 11.8 ബില്ല്യൻ ഡോളറായി ഉയർന്നിട്ടുണ്ട്. സ്വന്തമായി ഇന്ത്യയിലൊരു വീട് എന്ന പ്രവാസികളുടെ ആഗ്രഹം സാധ്യമാക്കുന്നതിനുള്ള അവസരമാണ് പൂർവ എൻആർഐ ഹോം ഫെസ്റ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീട് വാങ്ങൽ മുതൽ താമസംവരെയുള്ള കാര്യങ്ങൾ സുഗമമാക്കാൻ പുറവങ്കര ബൃഹത്തായ വിൽപ്പനാനന്തര പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എളുപ്പത്തിൽ വായ്പ സൗകര്യം ലഭ്യമാക്കുന്നതും ഇതിൽ പെടും. ഇതു കൂടാതെ പൂർവ്വ സ്ട്രീക്ക്സ് സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക് ഇൻറീരിയർ ഡിസൈനുള്ള പിന്തുണയും നൽകും. കരാറുകളും ഡോക്യുമെൻറുകളും തയ്യാറാക്കുന്നതിനുള്ള പിന്തുണയും നൽകും. കൂടാതെ പുറവങ്കര പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്. പൂർവ്വ എൻആർഐ ഹോം ഫെസ്റ്റിൽ ബുക്ക് ചെയ്യുന്നവർക്ക് പുറവങ്കരയുടെ ഇൻറിരിയർ ഡിസൈൻ വിഭാഗമായ പൂർവ്വ സ്ട്രീക്ക്സിൻറെ ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയുള്ള വൗച്ചറുകൾ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.