- Trending Now:
പുരപ്പുറ സോളാര്‍ പദ്ധതിയില്‍ സബ്‌സിഡി കഴിഞ്ഞുള്ള തുകയാണ് എംപാനല്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്
ഇനി പുരപ്പുറ സോളാര്‍ പദ്ധതിക്കുള്ള അപേക്ഷ ദേശീയ പോര്‍ട്ടലിലൂടെയും നല്‍കാം. പൂര്‍ണ തുക നല്‍കി ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുത്ത് സോളാര്‍ സ്ഥാപിക്കാം. 30 ദിവസത്തിനുള്ളില്‍ കമ്പനി സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടില്‍ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.
നിലവില്‍ കേരളത്തില്‍ കെ.എസ്.ഇ.ബി വഴി പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ സബ്‌സിഡി ലഭിക്കുമായിരുന്നുള്ളൂ. പുരപ്പുറ സോളാര്‍ പദ്ധതിയില്‍ സബ്‌സിഡി കഴിഞ്ഞുള്ള തുകയാണ് എംപാനല്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. ദേശീയ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കെഎസ്ഇബി വഴിയുള്ള നിലവിലെ എംപാനല്‍ഡ് സോളാര്‍ ഇന്‍സ്റ്റലേഷനും തുടരും.
റജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?
ഫോണില്‍ കേന്ദ്ര സര്‍ക്കാറിന്റെ മെസേജിങ് ആപ്പ് ആയ 'സന്ദേശ്' (Sandes) ഇന്‍സ്റ്റാള്‍ ചെയ്യുക.
solarrooftop.gov.in എന്ന വെബ് സൈറ്റ് തുറന്ന് Registration for login എന്ന വിഭാഗത്തില്‍ സംസ്ഥാനം, വിതരണ കമ്പനി (കെഎസ്ഇബി), കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ നല്‍കുക.
തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ സന്ദേശ് ആപ്പില്‍ ഒടിപി വരും.
ഒടിപിയും ഇ മെയില്‍ വിലാസവും നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
ഇ മെയിലില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് സജ്ജമാകും.
വീണ്ടും വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിലാസം, സോളാര്‍ പദ്ധതിയുടെ ശേഷി എന്നിവ നല്‍കി അപേക്ഷിക്കണം.
ഏറ്റവും ഒടുവിലത്തെ വൈദ്യുതി ബില്ലിന്റ കോപ്പിയും അപ് ലോഡ് ചെയ്യണം.
നടപടിക്രമം ഇങ്ങനെ
അപേക്ഷ കെഎസ്ഇബി ലേക്കു തനിയെ കൈമാറും.
വിതരണ കമ്പനിയുടെ സാങ്കേതിക പഠനത്തിനു ശേഷം അംഗീകാരം ലഭിച്ചാല്‍ മാത്രമേ സോളാര്‍ പദ്ധതി സ്ഥാപിക്കാനാവൂ.
അംഗീകാരം ലഭിച്ചോ എന്ന് ഇ മെയിലിലൂടെ അറിയിക്കും.
ഇന്‍സ്റ്റലേഷനും നെറ്റ് - മീറ്ററിങിനും ശേഷം ബാങ്ക് വിവരങ്ങള്‍, കാന്‍സല്‍ ചെയ്ത ചെക്കിന്റെ കോപ്പി എന്നിവ അപ് ലോഡ് ചെയ്യുക
തുടര്‍ന്ന് കേന്ദ്ര സബ്‌സിഡി തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.