Sections

മാൻ കാൻകോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യൻ ബിഎസ്ബി ഇന്നവേഷൻ പുരസ്കാരം

Sunday, Apr 27, 2025
Reported By Admin
Man Cankor's PuraKaan Wins 23rd European BSB Innovation Award for Natural Hair Care

കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനി മാൻ കാൻകോർ വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് 23-മത് യൂറോപ്യൻ ബിഎസ്ബി ഇന്നവേഷൻ പുരസ്കാരം. താരൻ പ്രതിരോധിക്കാൻ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നൽകുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്.
സൗന്ദര്യവർദ്ധക, പേഴ്സണൽ കെയർ ഉത്പന്ന നിർമ്മാണ മേഖലയിൽ 2003 മുതൽ നൽകിവരുന്ന പ്രമുഖ ബഹുമതിയാണ് ബിഎസ്ബി ഇന്നവേഷൻ. അസംസ്കൃത വസ്തുക്കൾ, പ്രായോഗിക ആശയങ്ങൾ, വ്യാവസായിക പ്രക്രിയകൾ തുടങ്ങിയ വിഭാഗങ്ങളിൽ നവീകരണം, സുസ്ഥിരത, കാര്യപ്രാപ്തി എന്നിവയിലൂന്നിയുള്ള മുൻനിര ഗവേഷണത്തിനും വികസനങ്ങൾക്കുമാണ് പുരസ്കാരം നൽകുന്നത്. ഗവേഷണം, നൂതന സാങ്കേതികവിദ്യ, ക്ലിനിക്കൽ പഠനങ്ങൾ എന്നിവയിലൂടെ വികസിപ്പിച്ചെടുത്ത പ്യൂരാകാന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. ശിരോചർമ്മ സംരക്ഷണത്തിന് പുതിയ മാനം നൽകുന്ന ഉത്പന്നം, പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

'മാൻകോറിനെ പുരസ്കാരത്തിന് അർഹമാക്കിയ താരൻ പ്രതിരോധ ഉത്പന്നത്തിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളിൽ ഒന്ന് അപ്സൈക്കിൾ ചെയ്തെടുത്തതും മറ്റൊന്ന് കമ്പനിയുടെ ബാക്ക്വേഡ് ഇന്റഗ്രേഷൻ പ്രോഗ്രാം വഴി നേരിട്ട് കർഷകരിൽ നിന്ന് ശേഖരിച്ചതുമാണ്. ഇത് ആറായിരത്തിലധികം കർഷകർക്ക് ഗുണപ്രദമാകും'- മാൻ കാൻകോർ സിഇഒയും എക്സി.ഡയറക്ടറുമായ ഡോ.ജീമോൻ കോര പറഞ്ഞു. ആഗോളതലത്തിൽ ലഭിച്ച ഈ അംഗീകാരം നവീന ആശയങ്ങളിൽ ഊന്നിയുള്ള സ്ഥാപനത്തിന്റെ മികവാർന്ന പ്രകടനത്തെയും ക്ലീൻ ലേബൽ സൊലൂഷൻസ് വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയുമാണ് സൂചിപ്പിക്കുന്നത്. വ്യക്തിഗത പരിചരണവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കേശ-ചർമ്മ സംരക്ഷണം, സൺ കെയർ എന്നിവയിൽ നൂതന പരിഹാര മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ട് പ്രകൃതിദത്ത ചേരുവകളുടെ പോർട്ട്ഫോളിയോ കൂടുതൽ ശക്തമാക്കുകയാണ് മാൻ കാൻകോർ എന്നും ഡോ.ജീമോൻ കോര അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.