- Trending Now:
സംസ്ഥാനത്ത് കോവിഡ് കാലത്തും മികച്ച നേട്ടം കൊയ്ത് പൊതുമേഖല സ്ഥാപനങ്ങള്‍.കേരളത്തിലെ സമ്പദ്ഘടനയുടെ വളര്‍ച്ചയിലും, ഉത്പന്നനിര്‍മ്മാണ മേഖലയിലും, പൊതുമേഖലാ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ 3884.06 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.68 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 562.69 കോടി രൂപയുടെ വര്‍ധനവും (16.94%) പ്രവര്‍ത്തന ലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനവും (245.62%) ആണിത്.2016-17 വര്‍ഷത്തില്‍ 40.38 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ നേടിയത്. കോവിഡ് സാഹചര്യത്തിലും മികച്ച രീതിയില്‍ വ്യവസായ വകുപ്പ് നടത്തിയ ഇടപെടലുകള്‍ കഴിഞ്ഞവര്‍ഷവും 111.30 കോടിയുടെ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കിയിരുന്നു. പൊതുമേഖലയിലെ വ്യവസായശാലകളുടെ വളര്‍ച്ചയ്ക്ക് മികച്ച രീതിയില്‍ തുടര്‍ച്ചയുണ്ടാക്കാന്‍ വ്യവസായ വകുപ്പിന് സാധിച്ചിരിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷം 41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 16 കമ്പനികളായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 20 കമ്പനികള്‍ പ്രവര്‍ത്തന ലാഭം നേടിയിട്ടുണ്ട്. പുതുതായി 4 കമ്പനികള്‍ കൂടി ലാഭത്തില്‍ എത്തി.
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ എം എം എല്‍), കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, കെല്‍ട്രോണ്‍ കോമ്പണന്റ് കോംപ്ലക്‌സ്, ട്രാവന്‍കൂര്‍-കോച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്, മലപ്പുറം സഹകരണ സ്പിന്നിങ്ങ് മില്‍സ്, സ്റ്റീല്‍ ഇന്റസ്ട്രിയല്‍സ് കേരള, കേരള കരകൗശല വികസന കോര്‍പ്പറേഷന്‍, പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ്ങ് മില്‍, കേരള സെറാമിക്‌സ്, കേരള ക്ലെയ്‌സ് ആന്റ് സെറാമിക് പ്രൊഡക്റ്റ്, കെ.കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ സ്പിന്നിങ്ങ് മില്‍, മലബാര്‍ സഹകരണ ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ്, മെറ്റല്‍ ഇന്റസ്ട്രീസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, മലബാര്‍ സിമന്റ്‌സ്, സ്റ്റീല്‍ ആന്റ് ഇന്റസ്ട്രിയല്‍ ഫോര്‍ജിങ്ങ്‌സ്, കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ്, കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ്, ആലപ്പി സഹകരണ സ്പിന്നിങ്ങ് മില്‍സ് എന്നീ സ്ഥാപനങ്ങളാണ് 2021-22 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനലാഭം കൈവരിച്ചത്.
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍സ്ട്രു മെന്റേഷന്‍ ലിമിറ്റഡ് പാലക്കാട്, ബി എച്ച് എല്‍ -ഇ എം എല്‍ കാസര്‍ഗോഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കോട്ടയം, ബി പി സി എല്‍, ബി ഇ എം എല്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ നീതി ആയോഗിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ വിറ്റഴിക്കാന്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും കൂടി ഏറ്റെടുത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ബദല്‍ വികസന നയമാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ച, സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന, സംയുക്ത സംരംഭമായിരുന്ന ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കുകയും കെല്‍-ഇ.എം.എല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ബി.എച്ച്.ഇ.എല്‍-നു ഭെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍ ലിമിറ്റഡില്‍ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സര്‍ക്കാര്‍ വാങ്ങി, പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി. 145.60 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തത്.അതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി കേരള റബ്ബര്‍ ലിമിറ്റഡ് എന്ന പുതിയ കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയും പ്രൊഫഷണലായി നടത്തുകയും ചെയ്യുന്നതില്‍ കേരളം ഒരു മാതൃകയാവുകയാണ്.
Story highlights: Minister of Industries P Rajeev informs that 41 public sector enterprises operating under the Industries Department have recorded a turnover of Rs 3884.06 crore for the financial year 2021-22.There has been Rs 562 crore increase in turn over compared to last financial year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.