- Trending Now:
ഈ സ്ഥാപനങ്ങൾ കൂടി ലാഭവിഹിതം പ്രഖ്യാപിക്കുന്നതോടെ തുക വർദ്ധിച്ചേയ്ക്കും
2024 സാമ്പത്തിക വർഷത്തിൽ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, 43,000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതമായി കേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാൽ കേന്ദ്രത്തെ ഞെട്ടിച്ചു കൊണ്ട് 2023 ലെ തങ്ങളുടെ വിഹിതമായി ഈ എസ്റ്റിമേറ്റ് പ്രതീക്ഷയേക്കാൾ കൂടുതൽ തുകയായ 45,000 കോടി രൂപ സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎൻജിസി, കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് കോർപ്പറേഷൻ എന്നിവ മാത്രം നൽകും.
തീർന്നിട്ടില്ല. ലിസ്റ്റ് ചെയ്ത പൊതുമേഖല സ്ഥാപനങ്ങൾ ചേർന്ന് 2023 ലെ ഇതുവരെയുള്ള ലാഭവിഹിതമായി ഏകദേശം 63056 കോടി രൂപ നൽകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. എക്കാലത്തേയും ഉയർന്ന തുകയാണിത്
ലിസ്റ്റുചെയ്ത 67 പൊതുമേഖലാ സ്ഥാപനങ്ങൾ 2023 സാമ്പത്തിക വർഷമവസാനിക്കുമ്പോൾ മൊത്തം 1.02 ലക്ഷം കോടി രൂപ ലാഭവിഹിതം നൽകാൻ സാധ്യതയുണ്ടെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. 2022 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ മൊത്തം ലാഭവിഹിതം 84,665 കോടി രൂപയായിരുന്നു. .
ഈ വിഹിതമാകട്ടെ കേന്ദ്രത്തിനു ലഭിക്കാൻ പോകുന്ന വൻ ലാഭ വിഹിതമാണ്. 2022 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് നൽകിയ ലാഭ വിഹിതം 50583 കോടി രൂപയായിരുന്നു. ഇക്കൊല്ലത്തേത് ഇത് വരെ ഇതിനേക്കാൾ 25 ശതമാനം കൂടുതൽ.
കേന്ദ്രസർക്കാരിന്റെ കമ്പനികളിലെ ഓഹരി പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ലാഭ വിഹിതം കണക്കാക്കുന്നത്. 67 പൊതുമേഖല സ്ഥാപനങ്ങളാണ് നിലവിൽ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഗെയ്ൽ (ഇന്ത്യ), ഹിന്ദുസ്ഥാൻ കോപ്പർ, ബാമർ ലോറി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ അന്തിമ ഇക്വിറ്റി ലാഭവിഹിതം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്ഥാപനങ്ങൾ കൂടി ലാഭവിഹിതം പ്രഖ്യാപിക്കുന്നതോടെ തുക വർദ്ധിച്ചേയ്ക്കും.
ഇതിൽ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും വിഹിതം ഏകദേശം 18,000 കോടി രൂപയാണ്.2022 സാമ്പത്തിക വർഷത്തിലെ സംഭാവനയായ 11,525 കോടി രൂപയേക്കാൾ 56 ശതമാനം കൂടുതൽ.
സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ. 2019 സാമ്പത്തിക വർഷത്തിൽ ലഭിച്ച 29,049 കോടിയുടെ ഇരട്ടിയാണ് 2023 സാമ്പത്തിക വർഷത്തെ ഒഎൻജിസി, കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് കോർപ്പറേഷൻ എന്നിവയുടെ ലാഭവിഹിതം. ഇവർ നൽകുക 45,000 കോടി രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.