- Trending Now:
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും അതത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനായി പൊതുജനങ്ങൾക്ക് ഇ-മെയിൽ വിലാസം ലഭ്യമല്ല എന്ന പരാതിയെത്തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, ഡി.ജി.ഇ/15756/2022 - എച്ച് 1 എന്ന നമ്പറിലുള്ള ഈ സർക്കുലർ 16-06-2023 ന് പുറത്തിറക്കിയത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇ- ഓഫീസ് സംവിധാനം നടപ്പിലായ സാഹചര്യത്തിൽ എല്ലാ സ്കൂളുകൾക്കും ലഭിച്ചിട്ടുള്ള ഇ-മെയിൽ വിലാസം സ്കൂൾ പേരിനോട് ചേർന്ന് പ്രദർശിപ്പിക്കുന്നതിനും ആയത് സ്കൂൾ ലെറ്റർ ഹെഡിൽ ചേർക്കുന്നതിനും ഇ-മെയിലിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കും പരാതികൾക്കും നടപടിയുണ്ടാവണമെന്നും മറുപടി പരാതിക്കാരനെ ഇ-മെയിൽ മുഖാന്തരം തന്നെ അറിയിക്കേണ്ടതാണെന്നും സർക്കുലർ വ്യവസ്ഥചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.