Sections

സൈക്കോളജി അപ്രന്റീസ്, അധ്യാപക, അങ്കണവാടി വർക്കർ, ഹെൽപ്പർ, വൈറ്ററിനറി സർജൻ, അസി. പ്രൊഫസർ, കെയർ ടേക്കർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Sep 02, 2024
Reported By Admin
Kerala Government Job Notifications for September 2024

സൈക്കോളജി അപ്രന്റീസ്

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള സർക്കാർ ആവിഷ്കരിച്ച ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ താൽക്കാലിക സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർ സെപ്റ്റംബർ രണ്ടിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനെത്തണം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത / അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

അധ്യാപക നിയമനം

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ അഞ്ചിന് രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 0472 2812686, 9605168843, 9400006460.

അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

കടുത്തുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 20 വരെ കടുത്തുരുത്തി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.ഫോൺ 9188959698, 04829-283460

വെറ്ററിനറി സർജൻ നിയമനം

തൃശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിവിധ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിന് ഓരോ വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത - വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. താത്പ്പര്യമുളളവർ കളക്ടറേറ്റിലെ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്തംബർ നാലിന് രാവിലെ 10.30 ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണം. ഫോൺ: 0487 2361216.

മെഡിക്കൽ കോളേജിൽ നിയമനം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ നിലവിലുള്ള അസി. പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രെജിസ്ട്രേഷൻ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്തംബർ 2 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണം.

കെയർ ടേക്കർ നിയമനം

തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ മുഴുവൻ സമയ കെയർ ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ സെപ്തംബർ 5 ന് വൈകീട്ട് 5 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2384037.

അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന അവണൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ അടുത്ത 3 വർഷത്തേക്ക് റിപ്പോർട്ട് ചെയ്യപ്പെടാവുന്ന ഒഴിവുകളിലേക്ക് അവണൂർ പഞ്ചായത്തിൽ സ്ഥിരം താമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരും, 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവർക്ക് 3 വർഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 2 മുതൽ 20 വരെ വൈകീട്ട് 5 മണി വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകൾ രജിസ്റ്റേർഡ് ആയോ തപാൽ മുഖേനയോ അയയ്ക്കാം. നിശ്ചിത സമയം കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷ അയക്കേണ്ട വിലാസം ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട്, പുറനാട്ടുകര പി.ഒ., ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പുഴയ്ക്കൽ. ഫോൺ: 0487 2307516.

അങ്കണവാടി ഹെൽപ്പർ നിയമനം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട്ടിന്റെ പരിധിയിൽ വരുന്ന പുത്തൂർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ സ്ഥിരം/ താത്കാലികം തസ്തികയിലേക്ക് പുത്തൂർ പഞ്ചായത്തിലെ ഒഴിവുകൾ നികത്തുന്നതിനായി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പുത്തൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സാകാത്തവരും, എഴുത്തും വായനയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവരുമാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകർ സാമൂഹ്യസേവന സന്നദ്ധതയുള്ളവരും മതിയായ ശാരീരിക ക്ഷമതയും കായികശേഷിയുള്ളവരും ആയിരിക്കണം. അപേക്ഷയുടെ മാതൃക ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിലും പുത്തൂർ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിൽ സെപ്തംബർ 13 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2375756, 9188959754.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.