Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ, സ്റ്റാളുകൾ നിർമ്മിച്ച്, ലൈറ്റ്, സൗണ്ട്. ഗേറ്റ്, മുതലായവ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Dec 04, 2024
Reported By Admin
Provision of vehicle hire, distribution of contingency items, construction of stalls, light and soun

വാഹനം ആവശ്യമുണ്ട്

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള മണ്ണാർക്കാട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. വാഹനം ഏഴു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്. വാഹനത്തിന്റെ ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ്, ടാക്സ്, ഇൻഷുറൻസ്, മെയിന്റനൻസ്, മറ്റു അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ വഹിക്കേണ്ടതാണ്. പ്രതിമാസം 800 കി.മീ. വരെ ഓടുന്നതിനുള്ള തുക ക്വട്ടേഷനിൽ രേഖപ്പെടുത്തണം. പൂരിപ്പിച്ച ദർഘാസ് ഡിസംബർ 16 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ഓഫീസിൽ സ്വീകരിക്കും അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ഓഫീസുമായി ബന്ധപ്പെടാം. ഇ.മെയിൽ: mannarkkadadditional@gmail.com.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. വാഹനം ഏഴു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്. വാഹനത്തിന്റെ ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ്, ടാക്സ്, ഇൻഷുറൻസ്, മെയിന്റനൻസ്, മറ്റു അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ വഹിക്കേണ്ടതാണ്. പ്രതിമാസം 800 കി.മീ. വരെ ഓടുന്നതിനുള്ള തുക ക്വട്ടേഷനിൽ രേഖപ്പെടുത്തണം. പൂരിപ്പിച്ച ദർഘാസ് ഡിസംബർ 11 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ കോങ്ങാട് പ്രവർത്തിക്കുന്ന പാലക്കാട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും അന്നേ ദിവസം വൈകീട്ട് 3.30 ന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447945379

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. വാഹനം (കാർ/ജീപ്പ്) ഏഴു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് , ആർ.സി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഉണ്ടായിരിക്കണം. പ്രതിമാസം 1500 കി.മീ. വരെ ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. ടെണ്ടർ സമർപ്പിച്ച വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം ആയിരിക്കണം. പൂരിപ്പിച്ച ദർഘാസ് ഡിസംബർ 16 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281 999 061.

കണ്ണൂർ ജില്ലാ ടി ബി സെന്ററിലേക്ക് ഔദ്യോഗികാവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ഡ്രൈവർ സഹിതം 2020 ജനുവരി ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ആറ്/ ഏഴ് സീറ്റർ വാഹനം-മഹീന്ദ്ര സ്കോർപ്പിയോ, മാരുതി എർട്ടിഗ, മഹീന്ദ്ര സൈലോ, മാരുതി എക്സ്എൽ 6, ഹോണ്ട ബിആർവി, മഹീന്ദ്ര മരാസോ, ബൊലേറോ അല്ലെങ്കിൽ തത്തുല്യമായ വാഹനങ്ങൾ 2025 ജുവരി ഒന്ന് മുതൽ ഒരു വർഷത്തേക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ഡിസംബർ 17ന് വൈകീട്ട് മൂന്ന് വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 04972763497, 2733491.

കരുവാരകുണ്ട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ ഓഫീസിന്റെ ആവശ്യത്തിനായി 2024-2025 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ സന്നദ്ധരായവരിൽ നിന്ന് നിന്ന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 16ന് രാവിലെ 11 വരെ ടെൻഡർ ഫോമുകൾ ലഭിക്കും. 11.30 വരെ ടൻഡർ സമർപ്പിക്കാം. ഡിസംബർ 16ന് ഉച്ചയ്ക്ക് 12ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04931282000.

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 149 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ/ വ്യക്തികൾ തങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന മുഴുവൻ ഇനങ്ങളുടെയും സാമ്പിളുകൾ ബ്ലോക്ക് കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം. ഡിസംബർ 17 ന് ഉച്ചയ്ക്ക് 12 മണി വരെ കോങ്ങാട് പ്രവർത്തിക്കുന്ന പാലക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2847770.

ക്വട്ടേഷൻ/ദർഘാസ് ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് ലാബിലെ പ്രൂവിംഗ് റിംഗുകൾ കാലിബ്രേഷൻ ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 19 ഉച്ചക്ക് 12.30 വരെ ഫോൺ : 0497 2780226.

സ്റ്റാളുകൾ നിർമ്മിച്ച്, ലൈറ്റ്, സൗണ്ട്. ഗേറ്റ്, മുതലായവ സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉൽപ്പന്ന പ്രദർശന വിപണന മേള ഡിസംബർ 27 മുതൽ 31 വരെ കോഴിക്കോട് ബീച്ച് റോഡിലുള്ള, ആസ്പിൻ കോർട്ട്യാർഡ്സിൽ നടത്തുന്നു. ഇതിനായി താൽക്കാലിക സ്റ്റാളുകൾ നിർമ്മിച്ച്, ലൈറ്റ്, സൗണ്ട്. ഗേറ്റ്, മുതലായവ സ്ഥാപിക്കുന്നതിന് ജില്ലയിലെ അംഗീകൃത കരാറുകാരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 17 വൈകീട്ട് മൂന്ന് മണി വരെ ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 0495-2766563, 2765770.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.