- Trending Now:
ശരീരത്തില്‍ എവിടെ പട്ടി കടിച്ചാലും ആദ്യം തന്നെ സോപ്പ്, ഡെറ്റോള്‍ എന്നിവയില്‍ ഏതെങ്കിലുമോ ശുദ്ധജലമോ ഉപയോഗിച്ച് 20 - 25 മിനിറ്റ് മുറിവ് വൃത്തിയായി മുറിവ് കഴുകണം. ഇങ്ങനെ മുറിവ് കഴുകുന്നതിലൂടെ ഏതാണ്ട് 90 ശതമാനം വൈറസിനെയും നശിപ്പിക്കാന്‍ കഴിയും.മുഖം, കഴുത്ത്, കണ്ണ്, ചെവി, കൈപ്പത്തി, കാല്‍വെള്ള, ജനനേന്ദ്രിയം വിരലിന്റെ അറ്റം തുടങ്ങിയ ഭാഗങ്ങളിലാണ് കടിയേല്‍ക്കുന്നതെങ്കില്‍ വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നു. നാഡീവ്യൂഹം കൂടുതലുള്ള സ്ഥലങ്ങളില്‍ കടിയേല്‍ക്കുമ്പോഴാണ് വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നത്.മുറിവില്‍ മഞ്ഞള്‍പൊടിതേക്കുക, മുറിവ് കെട്ടിവെയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. മുറിവ് കഴുകി വൃത്തിയാക്കിയ ഉടനെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തുക. കാര്യമായ മുറിവില്ലെന്ന് കരുതി ആശുപത്രിയിലേക്ക് പോകാതിരിക്കരുത്. ചെറിയൊരു പോറലിലൂടെ പോലും വൈറസിന് ശരീരത്തിനകത്ത് കടക്കാന്‍ കഴിയുമെന്നറിയുക.മുറിവിന്റെ വലിപ്പമനുസരിച്ച് ആദ്യം ഇമ്യൂണോഗ്ലോബുലിനും തുടര്‍ന്ന് വാക്‌സിനും ഏടുക്കുക.ഇമ്യൂണോഗ്ലോബുലിന്‍ മുറിവില്‍ തന്നെ എടുത്താല്‍ മാത്രമേ ഗുണം ലഭിക്കുകയൊള്ളൂ. നാല് ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്. ഒന്നോ രണ്ടോ വാക്‌സിനെടുത്തെന്ന് കരുതി വാക്‌സിന്‍ ഡോസ് മുടക്കരുത്. പേവിഷബാധയ്‌ക്കെതിരെ പ്രതിരോധത്തിനാണ് ആന്റി റാബിസ് വാക്‌സിന്‍ എടുക്കുന്നത്.
വാക്‌സിന്‍ എടുക്കുന്നതിലൂടെ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെടുന്നു. അതേസമയം മൂന്ന് മുതല്‍ എട്ട് ഡിഗ്രിവരെ സെല്‍ഷ്യസില്‍ വേണം വാക്‌സീന്‍ സൂക്ഷിക്കാന്‍. അല്ലാത്ത പക്ഷം വാക്‌സിന്റെ ഗുണം നഷ്ടമാകും. മാത്രമല്ല വൈദ്യുതി വിതരണം പത്ത് മിനിറ്റ് നഷ്ടമായാല്‍ പോലം വാക്‌സിന്റെ ഗുണനിലവാരം നഷ്ടമാകും.
പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് [ഐ ഡി ആര്‍ വി] സൗജന്യമായി ലഭിക്കുന്ന തിരുവനന്തപുരത്തെ പ്രദേശ സര്‍ക്കാര്‍ ആശുപത്രികളുടെ പട്ടിക താഴെ നല്‍കുന്നു.
ഈ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി ഷെയര്‍ ചെയ്ത് നല്‍കു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.