- Trending Now:
തലമുടി മുതൽ പേശികൾ വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീൻ. എന്നാൽ പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകൾ കൊണ്ട് ഒരു വ്യക്തിക്ക് ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉൾപ്പടെയുള്ള ശരീരത്തിൻറെ പ്രവർത്തനങ്ങളെ ബാധിക്കും. പ്രോട്ടീൻ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോൾ ശരീരം പലതരത്തിൽ നമ്മളെ അക്കാര്യം അറിയിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഈ സൂചനകൾ പലപ്പോഴും നമുക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിലില്ലെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്.
പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം. എന്നാൽ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും ഈ കൊതി മാറില്ല. കാരണം ശരീരത്തിനാവശ്യം മധുരമല്ല പ്രോട്ടീനാണ് എന്നത് തന്നെ. ശ്രദ്ധിച്ചില്ലെങ്കിൽ മധുരം അധികം കഴിക്കുന്നതിൻറെ ആരോഗ്യപ്രശ്നങ്ങൾ കൂടി ലഭിക്കും.
ഇവയ്ക്കും പ്രോട്ടീൻ കുറവ് കാരണമാകും. സന്ധികളിൽ ഉള്ള സിനോവിയൽ ഫ്ലൂയിഡ് പ്രധാനമായും പ്രോട്ടീൻ നിർമിതമാണ്. ഇതാണ് സന്ധികളിൽ ഈർപ്പം നൽകി വേദനയൊഴിവാക്കുന്നത്. പ്രോട്ടീന്റെ കുറവ് ഈ ഫ്ളൂയിഡിന്റെ അഭാവത്തിന് കാരണമാകും. ഫലം സന്ധിവേദന.
പ്രോട്ടീൻ കുറവ് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഇത് മറ്റ് ചില പ്രത്യാഘാതങ്ങൾ കൂടി ശരീരത്തിലുണ്ടാക്കും-തളർച്ചയും ക്ഷീണവും അനുഭവപ്പെടും. അതിനാൽ ഉത്സാഹക്കുറവ് തോന്നുന്നതും ചിലപ്പോൾ പ്രോട്ടീൻ കുറവിൻറെ ലക്ഷണമായേക്കാം.
ഉറക്കകുറവും ഉറക്കത്തിനിടയിൽ ഉണരുന്നതുമെല്ലാം പ്രോട്ടീൻ കുറവിൻറെ മറ്റു ചില ലക്ഷണങ്ങളാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.