കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ഇന്നത്തെ കാലത്ത് മാതാപിതാക്കൾ വളരെ എളുപ്പത്തിൽ കണ്ടെത്തിയൊരു വിദ്യയാണ് കയ്യിൽ മൊബൈൽ ഫോൺ നൽകുക എന്നത്. എന്നാൽ ഇപ്പോൾ എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികൾക്കും.കുഞ്ഞുങ്ങൾക്ക് സ്മാർട്ട് ഫോണുകൾ അഥവാ നൽകിയാൽ മാതാപിതാക്കൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- കുഞ്ഞുങ്ങൾ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ അവർ എന്തൊക്കെയാണ് കാണുന്നതെന്ന് നിർബന്ധമായും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഏതൊക്കെ വിഡിയോ ഗെയിമുകൾ, സിനിമകൾ, അവർ ഇന്റർനെറ്റിൽ പരതുന്നത് എന്തൊക്കെ അങ്ങനെ എല്ലാം മാതാപിതാക്കളുടെ മേൽനോട്ടത്തിലാകണം.
- കുട്ടികളോടു തന്നെ അവരുടെ അഭിപ്രായങ്ങൾ ചോദിക്കുക. അവർ കാണുന്നതിൽ നിന്നും അവർ പഠിച്ച കാര്യങ്ങളെ കുറിച്ചും ചോദിച്ചറിയാം.
- വെറുതെ അടിയും ഇടിയും മാത്രമുള്ള വിഡിയോ ഗെയിമുകൾ കാണാൻ വിടാതെ കുഞ്ഞുങ്ങൾക്ക് ഉപകാരപ്രദമായവ കാണാൻ അനുവദിക്കാം. ഉദാഹരണത്തിന് എങ്ങനെ പൂന്തോട്ടം ഒരുക്കാം, നുറുങ്ങു പാചകവിഡിയോകൾ, നല്ല ശീലങ്ങൾ എങ്ങനെ പഠിക്കാം തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന വിഡിയോകൾ കാണിച്ചു കൊടുക്കാം.
- എന്തു സാഹചര്യമായാലും ഒരിക്കലും കുട്ടികളുടെ തനിച്ചു കിടക്കുന്ന മുറിയിൽ മൊബൈലോ കമ്പ്യൂട്ടറോ വയ്ക്കാൻ പാടില്ല.
- മാതാപിതാക്കളുടെ കൺവെട്ടത്തു വേണം കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കേണ്ടത്. എത്ര അത്യാവശ്യമുണ്ടെങ്കിലും കംപ്യൂട്ടർ ഉപയോഗിക്കുന്ന സമയം കൂടെ ഉണ്ടാകുക.
- നിശ്ചിത സമയത്തിനു മേൽ ഒരിക്കലും സ്മാർട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കാൻ പാടില്ല. ഉദാ: ദിവസവും 30 മിനിറ്റ്.
- ഫോൺ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തന്നെ ഒരിക്കലും കുട്ടികളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ മാത്രമേ കർശനരീതിയിൽ പെരുമാറാൻ ശ്രമിക്കാവൂ.
- പതിനെട്ടു വയസിനു താഴെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ അക്കൗണ്ടുകൾ മാതാപിതാക്കൾക്കും തുറക്കാൻ പറ്റണം. അതു സമ്മതിക്കുവാണെങ്കിൽ മാത്രമേ മൊബൈൽ കുട്ടികൾക്ക് കൊടുക്കാവൂ.
- പല തരത്തിലുള്ള കില്ലർ (Killer) ഗെയിംസ് ഇപ്പോൾ വിപണിയിലുണ്ട്. കളിയിലൂടെ മരണത്തിലേക്കോ അപകടങ്ങളിലേക്കോ ഇത് എത്തിക്കും. ഒരു കാരണവശാലും തമാശക്ക് പോലും ഇത്തരം കളികൾ കളിക്കരുത് എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക.
- സൈബർ നിയമങ്ങൾക്കായുളള ക്ലാസുകളോ, പുസ്തകങ്ങളോ കുട്ടികൾക്ക് നൽകുക.സൈബർ ലോകത്തെ അപകടങ്ങളും ചതികളും വ്യക്തമായി കുട്ടിക്ക് അങ്ങനെ മനസിലാക്കാം.
പെട്ടെന്നൊരു ദിവസം അവർക്ക് മുന്നിൽ വലിയൊരു ലോകം തുറന്നുകൊടുക്കുകയാണ്. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപ് ചിന്തിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്.ഒന്നാമതായി കുട്ടികളുടെ വയസ്സും പക്വതയും. അവർക്ക് വ്യക്തിജീവിതത്തിൽ സ്വന്തമായി തീരുമാനമെടുക്കാനും, തെറ്റും ശരിയും തിരിച്ചറിയാനുമുളള കഴിവ് ഉണ്ടോ എന്നാണ് നോക്കേണ്ടത്. വലിയൊരു ലോകത്തോട് താൻ സംവദിക്കുന്നതെന്നും, പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ സ്വകാര്യതയെ എത്രമാത്രം ബാധിക്കുമെന്ന കാര്യവും കുട്ടിയെ പറഞ്ഞു മനസിലാക്കണം. ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിലും സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും വരുന്ന പിഴവുകളെക്കുറിച്ചും കുട്ടിക്ക് പറഞ്ഞു കൊടുക്കണം.
മൈഗ്രേഷൻ: സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അവസരങ്ങളും... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.