Sections

കേരളത്തിൽ പരീക്ഷിക്കാവുന്ന ചില ബിസിനസ് ആശയങ്ങൾ

Thursday, Nov 07, 2024
Reported By Soumya
Profitable Small Business Ideas in Kerala for Entrepreneurs

നിയമങ്ങളുടെ നൂലാമാലകളും ചുവപ്പുനാടയുടെ കുരുക്കുകളും അഴിച്ച് അതിവേഗം സംരംഭക സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സംസ്ഥാന ഗവൺമെന്റ് ശ്രമിക്കുന്നുണ്ട്. നല്ല ആശയമുണ്ടെങ്കിൽ നിക്ഷേപകരെ കണ്ടെത്താനുള്ള സഹായങ്ങളും ഗവൺമെന്റ് ചെയ്യുന്നുമുണ്ട്. ചെറുകിട ബിസിനസുകൾക്ക് വലിയ സാധ്യതയുണ്ട് കേരളത്തിൽ ഇപ്പോൾ. കേരളത്തിൽ പരീക്ഷിക്കാവുന്ന ചില ബിസിനസ് ആശയങ്ങൾ പരിചയപ്പെടുത്തുന്നു.

  • ഇന്ന് വീടുകളും വ്യക്തിത്വത്തിന്റെ പ്രതിഫലനമായി മാറി തുടങ്ങി. അതുകൊണ്ട് വീടുകളുടെ അകവും പുറവും മനോഹരമായി കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത് ഹോം ഡെക്കർ ബിസിനസിന്റെ സാധ്യത കൂട്ടി. അൽപം കലാബോധവും സംരംഭകത്വവും ഉള്ളവർക്ക് മില്യൺ ഡോളർ ലാഭം നേടി തരുന്ന ബിസിനസാണിത്. ഓൺലൈനായും ഓൺ സൈറ്റായും തുടങ്ങാം.
  • ഇന്റർനെറ്റിന്റെ വരവോടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളിലും അനുബന്ധ മേഖലകളിലും ഒരു കുതിച്ചു കയറ്റം തന്നെയാണിപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണുകളും കമ്പ്യൂട്ടറും ലാപ് ടോപ്പും ടാബ്ലറ്റുകളും അടിസ്ഥാന ആവശ്യമായി മാറി കഴിഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഇലക്ട്രോണിക്ക്സ് ആക്സസറീസിന്റെ ഷോറൂമുകൾക്ക് വലിയ സാധ്യതയുണ്ട്. മൽസരം ശക്തമാണെങ്കിലും വർധിച്ചു വരുന്ന ഡിമാന്റ് പുതിയ സംരംഭത്തിന് അവസരമൊരുക്കുന്നു. കട തുടങ്ങുമ്പോൾ ആദ്യം പ്രാദേശികമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉൽപന്നങ്ങൾ ഇറക്കുക. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി അതനുസരിച്ച് ഉൽപന്ന നിര സാവധാനം വിപുലമാക്കുക.
  • കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന ലാഭം കിട്ടുന്ന ബിസിനസാണ് ബേക്കറി. രുചിയ്ക്കും ഗുണമേന്മയ്ക്കും പ്രാധാന്യം നൽകിയാൽ ബിസിനസ് പൊടിപൊടിയ്ക്കും. ഷോപ്പിനു പുറമെ ഓൺലൈനിൽ ബ്രാൻഡിങും വിൽപനയും പ്ലാൻ ചെയ്യണം.
  • ഗ്രാമ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള കച്ചവടമാണ് മരുന്നുകച്ചവടം. നഗരങ്ങളിൽ ഫാർമസികൾ സർവസാധാരണമാണെങ്കിലും മിക്ക ഗ്രാമങ്ങളിലും ഇന്നും മരുന്നുകൾ ലഭ്യമല്ല. പ്രത്യേകിച്ച് വൈകുന്നേരം ഏഴു മണിക്കുശേഷം. കുറഞ്ഞ ചെലവിൽ തുടങ്ങാവുന്ന സംരംഭമാണ്. മരുന്നു കമ്പനികൾ മരുന്നുകൾ ക്രെഡിറ്റിൽ നൽകും. നല്ല വരുമാനമുള്ള ബിസിനസുമാണ് ഫാർമസി.
  • പ്രത്യേകിച്ച് വൈദഗ്ധ്യം ഒന്നും വേണ്ടാത്ത ബിസിനസാണിത്. ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും സാധ്യതയുണ്ട്. അതാത് പ്രദേശത്ത് ഡിമാന്റുള്ള ഉൽപന്നങ്ങളും ബ്രാന്റുകളും ഏതെല്ലാമാണെന്ന് നന്നായി ഗവേഷണം ചെയ്യണം. അതനുസരിച്ചു വേണം ഉൽപന്നങ്ങൾ ലഭ്യമാക്കേണ്ടത്.
  • ഫിറ്റ്നസിനെ കുറിച്ചും ആരോഗ്യ പരിപാലനത്തെ കുറിച്ചും ആളുകൾക്ക് അവബോധം കൂടി വരുന്ന കാലമാണിത്. ജീവിത ശൈലിയിൽ വന്ന വ്യത്യാസങ്ങളും സൗന്ദര്യ സങ്കൽപങ്ങളും പ്രായഭേദമന്യെ ഫിറ്റ്നസ് സെന്ററുകളിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഗ്രാമങ്ങളിൽ പോലും ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിച്ചു തുടങ്ങി. ജിമ്മുകൾ കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്നു. തുടങ്ങുന്നതിനു മുമ്പ് കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കണം. മികവുറ്റ പരിശീലകർ വേണം.
  • കേരളം ഒരു ടൂറിസം ഡെസ്റ്റിനേഷനാണ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉൽപാദനത്തിൽ 13% വും ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നാണ്. ചെറിയ ബുട്ടീക് ഹോട്ടലുകൾ വളരെ ഡിമാൻഡുണ്ട്. അവതരണത്തിലെ പുതുമ കൊണ്ട് കൂടുതൽ ബിസിനസ് ആകർഷിക്കാൻ പറ്റും.
  • കേരളത്തിലെ ആയുർവേദത്തിന് ആഗോള തലത്തിൽ ഡിമാൻഡുണ്ട്. മികച്ച ആയുർവേദകേന്ദ്രങ്ങൾ ഉണ്ടാക്കാൻ സഹായകമാകുന്ന തരം കാലാവസ്ഥയും പ്രകൃതിവിഭവങ്ങളും ആണ് ഇവിടുള്ളത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ സെന്ററുകൾ തുടങ്ങാം.
  • ഇന്ത്യൻ ഭവനങ്ങളിൽ എക്കാലത്തും ഡിമാൻറുള്ള ഉൽപന്നമാണ് അഗർബത്തികൾ. മതപരമായ ചടങ്ങുകൾക്ക് അവിഭാജ്യ വസ്തുവാണിത്. വീടുകളിൽ സുഗന്ധം നിറക്കുവാനും ചന്ദന തിരികൾ ഉപയോഗിക്കുന്നു. ചന്ദന തിരി നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളാൽ സമ്പന്നമാണ് കേരളം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.