- Trending Now:
നമുക്ക് വേഗത്തില്‍ ആദായം ലഭിക്കുന്ന വലിയ ബുദ്ധിമുട്ടുകളില്ലാതെയും പണചെലവില്ലാതെയും ചെയ്യാന്‍ സാധിക്കുന്ന ഒരു ചെറിയ വരുമാന മാര്‍ഗ്ഗത്തെ കുറിച്ചാണ് ഇനി പറയുന്നത്.കോഴി വളര്‍ത്തല്‍ തന്നെ.പക്ഷെ കോഴി വളര്‍ത്തുന്ന പലരും സ്ഥിരമായി ഉയര്‍ത്തുന്ന പരാതിയാണ് കോഴികള്‍ക്ക് പടരുന്ന രോഗബാധയും മുട്ടയിടല്‍ കുറവും ഒക്കെ.ഇതിനൊക്കെ പരിഹാരവുമായി എത്തുന്ന കോഴികളാണ് ബിവി 380 മുട്ട കോഴികള്‍.
ഏകദേശം 250 മുതല്‍ 300 വരെ മുട്ടകള്‍ ഇടുന്ന ബിവി 380 ഇനം കോഴികളെ വളര്‍ത്തുന്നത് ഏറെ ലാഭകരമാണ്. സ്വകാര്യ സ്ഥാപനമായ വെങ്കിടേശ്വര ഹാച്ചറിയില്‍ നിന്ന് പ്രജനനം ചെയ്‌തെടുത്ത പ്രതിരോധശേഷി കൂടിയ കോഴികളാണ് ഇവ. കാഴ്ചയില്‍ നാടന്‍ മുട്ടയുടെ പ്രകൃതം ആയതിനാല്‍ വിപണിയില്‍ ഉയര്‍ന്ന വിലയാണ് ഇവയ്ക്ക്. മുട്ടത്തോടിന്റെ നിറം തവിട്ട് ആയതിനാല്‍ പല വ്യക്തികളും നാടന്‍ മുട്ട എന്ന് തെറ്റിദ്ധരിക്കാറുണ്ട്.
ഹൈടെക് കൂടുകളില്‍ ഇവയെ വളര്‍ത്തുമ്പോള്‍ ദിവസം 100 ഗ്രാം ലെയര്‍ കോഴിത്തീറ്റ ഒരു കോഴിക്ക് ആവശ്യമായിവരുന്നു. ജീവകം എ ലഭിക്കുന്നതിനാല്‍ പച്ചപ്പുല്ല്, അസോള എന്നിവ നല്‍കുന്നത് മുട്ട ഉല്പാദനം വര്‍ദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി ഉയര്‍ത്തുവാനും നല്ലതാണ്. ശരാശരി മുട്ട് ഒന്നിന് എട്ടു രൂപയോളം വില വിപണിയില്‍ ഇന്നുണ്ട്.
ഹൈടെക് കൂടുകളില്‍ വളര്‍ത്തുന്നത കോഴികളെ അപേക്ഷിച്ചു അടുക്കള മുറ്റത്ത് അഴിച്ചുവിട്ടു വളര്‍ത്തുന്ന കോഴികള്‍ക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും, പക്ഷേ മുട്ട കുറവാണ്. കൂടാതെ പുറത്തുനിന്ന് തീറ്റ ലഭിക്കുന്നതിനാല്‍ അധികച്ചെലവ് ഇവയ്ക്കില്ല. ഹൈടെക് കൂടുകളില്‍ വളര്‍ത്തുന്നവര്‍ക്ക് ഡ്രിങ്കിങ് സംവിധാനം പ്രയോജനപ്പെടുത്തി ധാരാളം കുടിവെള്ള നല്‍കിയിരിക്കണം.
കമ്പനി തീറ്റ,ടോണിക് നിപ്പിള്‍ തുടങ്ങിയവ ഈ സംവിധാനത്തില്‍ നല്‍കാവുന്നതാണ്. ബിവി 380 മുട്ട കോഴികള്‍ക്ക് കോഴി ഒന്ന് രണ്ട് ചതുരശ്രഅടി നല്‍കി ഡീപ്പ് ലിറ്റര്‍ രീതിയിലും വളര്‍ത്താവുന്നതാണ്. നാടന്‍ മുട്ടകളുടെ കാര്യം പറഞ്ഞ പോലെ തന്നെ ഇവയുടെ നിറത്തിലുള്ള പ്രത്യേകതകള്‍ കൊണ്ട് ഇറച്ചിക്കായി നല്‍കുമ്പോഴും നാടന്‍ കോഴി എന്ന രീതിയില്‍ കടകളില്‍ എത്തിച്ച വില്‍ക്കുന്നവരും ഉണ്ട്. ഒരു വര്‍ഷത്തെ മുട്ടയിടല്‍ കഴിഞ്ഞാല്‍ ഇതിന്റെ ഉല്പാദനക്ഷമത കുറയും. അതുകൊണ്ടുതന്നെ ഈ സമയങ്ങളില്‍ ഏകദേശം 1 കിലോഗ്രാം തൂക്കം ആകുമ്പോള്‍ ഇറച്ചിക്കായി നല്‍കാവുന്നതാണ്.
കോഴിവളര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ വിശ്വസനീയ സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങുക. കേരള സംസ്ഥാന പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നുണ്ട്.ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ രണ്ടാഴ്ച പ്രീ സ്റ്റാര്‍ട്ടര്‍ തീറ്റയും പിന്നീട് നാല്‍പ്പത്തി രണ്ടാം ദിവസം വരെ സ്റ്റാര്‍ട്ടര്‍ തീറ്റയും പിന്നീട് മുട്ടയിടുന്നത് വരെ ഗ്രോവര്‍ തീറ്റയും മുട്ടയിടുന്ന നാലര മാസം മുതല്‍ ലയര്‍ തീറ്റയും നല്‍കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.