- Trending Now:
കേരളത്തിന്റെ ചൂടന്‍ കാലാവസ്ഥയില്‍ ഏറ്റവും അധികം വിറ്റുപോകുന്നവയാണ് പരുത്തി വസ്ത്രങ്ങള്‍.ഉത്തരേന്ത്യയില്‍ പരുത്തികൃഷി ഏറെ പ്രചാരത്തിലുണ്ടെങ്കിലും കേരളത്തില്‍ പാലക്കാട് ജില്ലയില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്.ലോകമെമ്പാടും വസ്ത്രങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത നാരാണ് പരുത്തി.
ഉഷ്ണമേഖല കാലാവസ്ഥ നിലനില്‍ക്കുന്ന സമുദ്ര നിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ ഉയരമുള്ളതും 500 മുതല്‍ 750 മില്ലി മീറ്റര്‍ മഴ ലഭ്യമാക്കുന്നതുമായ എവിടെയും പരുത്തികൃഷി മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കും.എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാവുന്ന വിളയാണിത്.ചാലു കീറി വിത്തുപാകണം.ചെടികള്‍ 20 സെന്റീമീറ്ററോളം ഉയരം വെക്കുമ്പോള്‍ ചുവട്ടില്‍ രണ്ട് തൈകള്‍ വീതം നിര്‍ത്തി ബാക്കിയുള്ളവ പിഴുതു കളയണം.കള വളരാതെ സൂക്ഷിക്കണം.ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നനച്ചു കൊടുക്കണം.വിതച്ചു ഏകദേശം 120 ദിവസം കഴിയുമ്പോള്‍ കായകള്‍ പൊട്ടിതുടങ്ങും ഈ അവസരങ്ങളില്‍ വിളവെടുക്കാം.
തുണിത്തരങ്ങളില്‍ ഉപയോഗിക്കുന്ന നാരുകളുടെ 33% ഉപയോഗിക്കുന്നത് പരുത്തിയാണ്.ക്രമേണ മണ്ണിന്റെ പോഷകങ്ങളായി വിഘടിപ്പിക്കുമെന്നതിനാല്‍ പരുത്തി നാരുകള്‍ പാരിസ്ഥിതികമായി പ്രാധാന്യമുള്ളതു കൂടിയാണ്. ആഗോള തലത്തില്‍ 250 ദശലക്ഷത്തിലധികം ആളുകളാണ് പരുത്തി ഉത്പാദനത്തില്‍ ജോലി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും ജനകീയവും ലാഭകരവും ഭക്ഷ്യേതരവുമായ വിളയാണ് ഇത്.വികസ്വര രാജ്യങ്ങളില്‍ പരുത്തി കൃഷി ചെയ്യുന്നത് അവരുടെ മൊത്തം തൊഴിലാളികളുടെ ഏഴ് ശതമാനം ആണ്.
ഇന്ത്യ ധാരാളം ഇനങ്ങളും സങ്കരയിനങ്ങളും ഉത്പാദിപ്പിക്കുന്നു, കൃഷി ചെയ്യുന്ന ഇനങ്ങളുടെ എണ്ണം എഴുപത്തിയഞ്ചില്‍ കൂടുതലാണ്. എന്നിരുന്നാലും, ഉല്‍പാദനത്തിന്റെ 98 ശതമാനവും സംഭാവന ചെയ്യുന്നത് 25 ഓളം ഇനങ്ങളാണ്.മൊത്തം ലഭ്യതയുടെ ഏതാണ്ട് 85 മുതല്‍ 90 ശതമാനം വരെ പരുത്തി ഇന്ത്യന്‍ ടെക്‌സറ്റൈല്‍ മില്ലുകള്‍ ഉപയോഗിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.