- Trending Now:
ഭക്ഷ്യ സംസ്‌കരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം.ഈ പ്രോത്സാഹന പദ്ധതിയ്ക്ക് (PLISFPI) മൂന്ന് ഭാഗങ്ങളാണുള്ളത്.റെഡി റ്റു കുക്ക് (ആര്‍.റ്റി.സി) / റെഡി റ്റു ഈറ്റ് (ആര്‍.റ്റി.ഇ), സംസ്‌കരിച്ച പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും, സമുദ്ര ഉല്‍പ്പന്നങ്ങളും, മൊസറെല്ല ചീസും തുടങ്ങിയ നാല് വിഭാഗങ്ങള്‍ അടങ്ങിയതാണ് ആദ്യഘട്ടം.
ഈ നാല് ഭക്ഷ്യ ഉല്‍പ്പാദന വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും നൂതന സംരംഭങ്ങളുടെയും ജൈവ ഉത്പന്നങ്ങളുടെ പ്രോത്സാഹനമാണ് രണ്ടാമത്തെ ഘടകം. ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ആവിര്‍ഭാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് പ്രക്രിയകള്‍ക്ക് വിദേശത്ത് ലഭ്യമാക്കുന്ന പിന്തുണയാണ് മൂന്നാമത്തെ ഘടകം.
പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2021 മെയ് 2-ന് വിജ്ഞാപനം ചെയ്യുകയും, അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള താത്പര്യ പത്ര (EoI) സമര്‍പ്പണം അന്ന് തന്നെ ആരംഭിക്കുകയും ചെയ്തു. 2021 ജൂണ്‍ 24-ന് അപേക്ഷാ ജാലകം ക്ലോസ് ചെയ്തു. വിഭാഗം-1-ന് കീഴില്‍ 60 അപേക്ഷകരെയും, വിഭാഗം-II- ന് കീഴില്‍ 12 അപേക്ഷകരെയും, വിഭാഗം-III-ന് കീഴില്‍ 71 അപേക്ഷകരെയും അടുത്തിടെ തിരഞ്ഞെടുത്തു.രാജ്യ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഈ വിവരം അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.