Sections

ചെറിയ കാര്യങ്ങൾക്ക് പോലും കുറ്റപ്പെടുത്തുകയും പിണങ്ങുകയും ചെയ്യുന്ന ആൾക്കാരുടെ പ്രശ്നങ്ങൾ

Sunday, Sep 17, 2023
Reported By Soumya
Blame

ചില ആൾക്കാർ ചെറിയ കാര്യങ്ങൾക്ക് പോലും കുറ്റം പറയുക്കുകയും പിണങ്ങുകയും ചെയ്യുന്ന, തൊട്ടാവാടിയുടെ സ്വഭാവം ഉള്ളവരായിരിക്കും. ചെറിയ കാര്യങ്ങളെയും വലിയ കാര്യങ്ങളായി പർവതീകരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ആൾക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • അവർ എപ്പോഴും മറ്റുള്ളവരെക്കുറിച്ചു നെഗറ്റീവായിട്ടാണ് ചിന്തിക്കുന്നത്.
  • ഇവർ ആത്മവിശ്വാസം കുറവുള്ളവർ ആയിരിക്കും.
  • ഇവരുടെ ഏറ്റവും വലിയ പ്രത്യേകത മറ്റുള്ളവരുടെ അംഗീകാരം നേടാൻ വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്.
  • മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയും ആരെങ്കിലും അവർക്ക് അത്തരത്തിൽ ഒരു അംഗീകാരം കൊടുത്തില്ലെങ്കിൽ അവർ ഇവരുടെ ശത്രുക്കളായി മാറുകയും ചെയ്യും.
  • ഇവർ എപ്പോഴും സ്വയം പുകഴ്ത്തി പറഞ്ഞുകൊണ്ടിരിക്കും. സ്വയം പുകഴ്ത്തൽ ആത്മവിശ്വാസം ഇല്ലായ്മയുടെ ലക്ഷണമാണ്.
  • അവർ ഭീരുക്കളെപ്പോലെ പെരുമാറുകയും. മറ്റുള്ളവരെ നയിക്കുവാനോ സ്വയം ഒരു ലീഡർ ആവാനോ കഴിവുള്ളവർ ആയിരിക്കില്ല.
  • ഇവർ ഇവരുടെ അഭിപ്രായം എപ്പോഴും മാറ്റിക്കൊണ്ടിരിക്കും. ഒരു കാര്യത്തിന് പല അഭിപ്രായങ്ങൾ ഇവർക്ക് വന്നുകൊണ്ടിരിക്കും.
  • ഇവർ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ആയിരിക്കും ജീവിക്കുക. അതുകൊണ്ട് തന്നെ ഇവർ ജീവിതത്തിൽ മറ്റുള്ളവരോട് ഒപ്പം എത്താൻ വളരെ പാടുപെടും.
  • ഏത് കാര്യം ചെയ്യുമ്പോഴും പണം ചെലവാക്കുമ്പോഴും വീട് വയ്ക്കുമ്പോഴോ മറ്റോ എന്ത് കാര്യമാണെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരിക്കും ഇവർ ചെയ്യുക.
  • ശ്രദ്ധ തങ്ങളിലേക്ക് മാറ്റാൻ വേണ്ടി അവർ പല കാര്യങ്ങളും ചെയ്യും. അതിനു വേണ്ടി ആത്മാഭിമാനം കുറഞ്ഞ അർദ്ധ ശൂന്യമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കും.
  • ഇവർ തീരുമാനമെടുക്കാൻ കഴിയാത്തവരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ധൈര്യപ്പെടാത്തവരുമായിരിക്കും.
  • ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ വളരെയധികം ഭയപ്പെടുകയും വിമർശിക്കുന്ന ആളിനെ കുറ്റപ്പെടുത്തുകയും ചെയ്യും.
  • സമൂഹത്തിലാരെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ അത് തെറ്റായ വഴിയിൽ കൂടി രക്ഷപ്പെടുന്നതാണെന്ന് പറഞ്ഞു പരത്തും.
  • ഇവർ സാമൂഹ്യവിരുദ്ധരും അന്തർമുഖരും ആയിരിക്കാം.
  • ഇവർക്ക് ദിശാബോധം ഉണ്ടാവുകയില്ല. ഞാനെനന്ന ഭാവം മുഖത്ത് ഉണ്ടാകും.
  • ഇവർ ആശംസകൾ നൽകുന്നതിനും സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നു.

ഇങ്ങനെയുള്ള ആൾക്കാരിൽ നിന്ന് സ്വയം അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.