ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ നാളത്തേക്ക് കാര്യങ്ങൾ മാറ്റി വയ്ക്കരുത്. നാളത്തേക്കുള്ള മാറ്റിവയ്ക്കൽ നിങ്ങളെ വലിയ ദുരന്തങ്ങളിലേക്ക് കൊണ്ടുപോകാം. അതുപോലെ തന്നെ ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അതാത് കാര്യങ്ങൾ അതാത് ദിവസം അതാത് സമയങ്ങളിൽ ചെയ്യുക എന്നുള്ളത്. നാളത്തേക്ക് മാറ്റി വച്ചാലുള്ള ചില അപകടങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്.
- ബിസിനസ്സിൽ നാളത്തേക്ക് മാറ്റിവയ്ക്കുവാനായി ഒന്നും തന്നെ ഇല്ല. സമയങ്ങളിൽ ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണമായി ടാക്സ് അടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റ് ഇന്നാണ് നിങ്ങൾ അത് അടച്ചിട്ടില്ല എങ്കിൽ നാളത്തേക്ക് ഫൈൻ ഉണ്ടാകും അതോടൊപ്പം തന്നെ ഒരു ബാഡ് ലിസ്റ്റിലേക്ക് നിങ്ങളുടെ സ്ഥാപനത്തെ കൊണ്ടെത്തിക്കുക കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതാത് സമയങ്ങളിൽ അടയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- കസ്റ്റമറാണ് ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊടുക്കേണ്ട സർവീസുകൾ അതുപോലുള്ള മറ്റു കാര്യങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കുന്നതും ആ കസ്റ്റമർ നിങ്ങളിൽ നിന്നും അകന്നു പോകാനുള്ള സാധ്യതയാണ് കൂട്ടുന്നത്. കസ്റ്റമറിന് കൊടുക്കേണ്ട കാര്യങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ കൊടുക്കുക അത് മാറ്റിവയ്ക്കുന്നത് നിങ്ങളുടെ ബിസിനസിനെ തന്നെ ബാധിച്ചേക്കാം.
- അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ സ്റ്റാഫുകളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയെന്നത്. അവർ അവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടോ, അവർ വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ഉണ്ടായിരിക്കണം.ഇത് നാളത്തേക്ക് മാറ്റി വയ്ക്കുകയാണെങ്കിൽ പിന്നെ നിങ്ങളുടെ ബിസിനസിൽ നാളെ ഉണ്ടാവുകയില്ല. ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്റ്റാഫുകളുടെ പ്രവർത്തനങ്ങൾ.
- സാമ്പത്തികപരമായ കാര്യങ്ങൾ ഒന്നും തന്നെ നാളത്തേക്ക് മാറ്റിവയ്ക്കാൻ പാടില്ല. ബാങ്കിൽ അടയ്ക്കേണ്ട ലോൺ തുക, സ്റ്റാഫുകളുടെ ശമ്പളം, ടാക്സ് മുതലായ കാര്യങ്ങൾ. ഇവയ്ക്ക് നാളെ എന്നൊരു ദിവസമില്ല ഇപ്പോൾ തന്നെ പരിഹാരം കാണേണ്ടവയാണ്.
- സമയത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. നമുക്ക് നാളത്തേക്ക് സമയമില്ല ഇന്നത്തേക്കുള്ള സമയമാണ് ഇപ്പോൾ നിങ്ങളുടെ കയ്യിലുള്ളത്. ആ സമയം വളരെ ഭംഗിയായി ഉപയോഗിക്കുക. അതിനുവേണ്ടി To Do ലിസ്റ്റ് പോലുള്ള കാര്യങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഇന്ന് എന്ത് ചെയ്യണം എന്നുള്ള പ്രോഗ്രാമുകൾ ചാർട്ട് ചെയ്ത് അതിൽ അടിയുറച്ചു നിന്നുകൊണ്ട് ചെയ്യാൻ വേണ്ടി ശ്രമിക്കുക. അങ്ങനെ സമയത്തെ ഒരു പരിധി വരെ നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും.
അതുകൊണ്ട് തന്നെ ബിസിനസുകാർ നാളത്തേക്ക് കാര്യങ്ങൾ മാറ്റിവയ്ക്കാതെ കൃത്യമായ സമയങ്ങളിൽ തന്നെ ചെയ്യേണ്ടത് ചെയ്തു തീർക്കുക.
ബിസിനസ് വിജയത്തിനായി QQS ഫോർമുല എങ്ങനെ പ്രയോജനപ്പെടുത്താം... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.