Sections

അമിതമായ പ്രതീക്ഷകൾ മൂലം ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

Monday, Feb 10, 2025
Reported By Soumya
Problems in life caused by excessive expectations

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രതീക്ഷ. പ്രതീക്ഷ നിങ്ങൾക്ക് ഗുണങ്ങളും അതുപോലെ ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട് . അമിതമായി പ്രതീക്ഷ ഉണ്ടാകാതിരിക്കുക എന്നതാണ് സന്തോഷം ലഭിക്കുന്നതിനുള്ള ആദ്യ പാഠം എന്ന് ചിലർ പറയാറുണ്ട്. പക്ഷേ ഒരാളുടെ സന്തോഷം പ്രതീക്ഷകളെ മാത്രം ആശ്രയിച്ചിരിക്കുകയാണെങ്കിൽ അത് ദുരന്തപൂർണ്ണമായ ജീവിതമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. കാരണം നാം പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങൾ നടക്കുന്നത് കേവലം അഞ്ചു ശതമാനത്തിന് താഴെ മാത്രമായിരിക്കും. 95 ശതമാനം കാര്യങ്ങളും പ്രതീക്ഷയ്ക്ക് അതീതമായിരിക്കും നടക്കുന്നത്. ചിലർ പറയാറുണ്ട് ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് കാര്യങ്ങൾ നടന്നതെന്ന് എന്നാൽ യഥാർത്ഥത്തിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമായിരിക്കും അത്തരത്തിൽ സംഭവിക്കുന്നത്. പലരും പ്രതീക്ഷയ്ക്ക് വേണ്ടി ഒരുപാട് സമയം പാഴാക്കി കളയുന്നുണ്ട്. അമിതമായ പ്രതീക്ഷകൾ കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • വളരെ കുറച്ചു മാത്രം പ്രതീക്ഷ ഉണ്ടാവുക എന്നത് സന്തോഷകരമായ ജീവിതത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാം പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കണമെന്നില്ല. അതുകൊണ്ട് വളരെ കുറച്ച് കാര്യങ്ങൾക്ക് മാത്രം പ്രതീക്ഷ വച്ചു പുലർത്തുക മറ്റു കാര്യങ്ങൾ യാഥാർത്ഥ്യമായി തട്ടിച്ചു നോക്കുകയും ചെയ്തു മാത്രം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
  • നിങ്ങളുടെ പ്രതീക്ഷയും യാഥാർത്ഥ്യവുമായി ഒന്നിച്ചു വരണം. ഉദാഹരണമായി ഒരു ലോട്ടറി ടിക്കറ്റ് എടുത്തിട്ട് അത് തനിക്ക് അടിക്കും എന്നും അത് വെച്ച് താൻ ഒരുപാട് സമ്പത്ത് നേടുമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ ലോട്ടറിഅടി ക്കാനുള്ള സാധ്യത വളരെ കുറവാണ്. കോടിയിൽ ഒരു ശതമാനം മാത്രമാണ് ലോട്ടറി ടിക്കറ്റ് അടിക്കുവാനുള്ള സാധ്യതയുള്ളത് അത് വച്ചുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാം എന്ന് ചിന്തിച്ചുകൊണ്ട് ഇരുന്നു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ഒന്നും തന്നെ സംഭവിക്കുകയില്ല. ചിലപ്പോൾ പരിപൂർണ്ണമായ നിരാശ ആയിരിക്കും അതുകൊണ്ട് നിങ്ങൾക്കുണ്ടാവുന്നത്. അതുകൊണ്ട് യാഥാർത്ഥ്യ ബോധമുള്ള കാര്യങ്ങൾ മാത്രമാണ് പ്രതീക്ഷ വച്ചുപുലർത്തേണ്ടത്.
  • നിങ്ങളുടെ പ്രതീക്ഷ യുക്തി ഭദ്രമായ കാര്യങ്ങൾ ആയിരിക്കണം. ഒരിക്കലും മറ്റുള്ളവരുടെ പ്രതീക്ഷ വച്ചുകൊണ്ട് മുന്നോട്ടു പോകരുത്. നിങ്ങളിലാണ് നിങ്ങൾക്ക് പ്രതീക്ഷ ഉണ്ടാകേണ്ടത് അല്ലാതെ മറ്റുള്ളവർ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷ നല്ലതല്ല. അയൽ വീട്ടുകാരന് അരിയുണ്ടെങ്കിൽ അത് തനിക്ക് ഗുണമില്ല തന്റെ വീട്ടിലാണ് അരി ഉണ്ടാകേണ്ടത് അത് വച്ചാണ് നിങ്ങൾക്ക് കഞ്ഞി ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂ എന്ന യാഥാർത്ഥ്യബോധം ഉണ്ടാകണം. യുക്തിഭദ്രവും ആയിരിക്കണം.
  • ജീവിതം സമ്മാനിക്കുന്ന സൗഭാഗ്യങ്ങളും ദൗർബല്യങ്ങളും ഒരുപോലെ മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ കഴിയണം. ജീവിതത്തിൽ പ്രതീക്ഷകൾ മാത്രമല്ല ദുരന്തങ്ങളും ഉണ്ടാകും ഇതൊക്കെ ഒരുപോലെ ഹാൻഡിൽ ചെയ്യാൻ കഴിയണം. ഇതൊക്കെ പറയാൻ എളുപ്പമാണ് എങ്കിലും പ്രാക്ടീസ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
  • പരാതികൾ ഒന്നുമില്ലാതെ എല്ലാത്തിനെയും ഒന്നുപോലെ ഉൾക്കൊള്ളുവാൻ തയ്യാറാകണം. പ്രതീക്ഷയ്ക്ക് വിപരീതമായി കാര്യങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യർ പറയുന്ന ഒന്നാണ് പരാതി. ഞാനെങ്ങനെ പ്രതീക്ഷിച്ചു പക്ഷേ അതുപോലെ സംഭവിച്ചില്ല അതിന് അയാളാണ് കാരണം എന്നൊക്കെ സാധാരണ ആളുകൾ പറയാറുണ്ട്. ഇത് ഒരിക്കലും ശരിയല്ല പരാതി പറയുന്നത് മാറ്റിക്കൊണ്ട് നിങ്ങളുടെ കർത്തവ്യത്തിലേക്ക് പോവുകയും അതിൽ ഉറച്ചുനിന്നുകൊണ്ട് പ്രവർത്തിക്കുകയും ചെയ്യുക.
  • മറ്റുള്ളവരെ സഹായിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ടാകും. തനിക്ക് ഒരാവശ്യം വരുമ്പോൾ അയാൾ സഹായിക്കും എന്നത്. എന്നാൽ ഇത് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല നിങ്ങളുടെ ആവശ്യങ്ങൾക്ക് അയാൾ ഒരിക്കലും സഹായിക്കണമെന്നില്ല ഒരുപക്ഷേ നിങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറം ആയിരിക്കാം കാര്യങ്ങൾ സംഭവിക്കുന്നത്. ഒരുപക്ഷേ നിങ്ങളുടെ ശത്രുക്കൾ അല്ലെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നിങ്ങളെ സഹായിക്കുവാൻ ഓടിയെത്തുക. ചില കാര്യങ്ങൾ പ്രതീക്ഷ എന്ന കാര്യം നിങ്ങളെ വലിയ സമ്മർദ്ദങ്ങളിലേക്ക് കൊണ്ടെത്തിക്കും.
  • പ്രതീക്ഷയില്ലാത്ത ജീവിതവും ഒരു അപകടവും തന്നെയാണ്. ചില പ്രതീക്ഷകളാണ് നിങ്ങളെക്കൊണ്ട് പല കാര്യങ്ങളും ചെയ്യിപ്പിക്കുന്നത്. ഉദാഹരണമായി നാളെ ഒരുകാലത്ത് നല്ല ജോലി കിട്ടും എന്ന പ്രതീക്ഷയിലാണ് ഇന്ന് പഠിക്കുവാൻ തയ്യാറാവുന്നത്. നാളെ സമ്പത്ത് ഉണ്ടാക്കാം എന്ന് ഒരു പ്രതീക്ഷയിലാണ് ഇന്ന് പല നിക്ഷേപങ്ങളും നിങ്ങൾ ചെയ്യുന്നത്. ഇതൊക്കെ നിങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറം നിങ്ങൾക്ക് ഗുണകരമായി മാറിയേക്കാം. അതുകൊണ്ട് പ്രതീക്ഷയെ പരിപൂർണ്ണമായും ഉപേക്ഷിക്കാതെ അർത്ഥവത്തായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

പരിഹാസത്തെ എങ്ങനെ മറികടക്കാം? ആത്മവിശ്വാസം വർധിപ്പിക്കാനുള്ള വഴികൾ... Read More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.