Sections

റേഷന്‍ വിതരത്തില്‍ തടസ്സം നേരിടുന്നു

Thursday, Aug 25, 2022
Reported By MANU KILIMANOOR

മൊബൈലുമായി എത്തുന്നവര്‍ക്ക് ഒടിപി നല്‍കി കിറ്റ് വിതരണം


ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് 25, 26, 27 തീയതികളില്‍ പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.

കാര്‍ഡുടമകള്‍ ഒരുമിച്ച് റേഷന്‍ കടകളിലേക്ക് എത്തുന്നതോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്.നിലവില്‍ ഇ പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച് കിറ്റ് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പകരം മൊബൈലുമായി എത്തുന്നവര്‍ക്ക് ഒടിപി നല്‍കിയാണ് കിറ്റ് വിതരണം പലയിടത്തും നടക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.