- Trending Now:
കേസ് നല്‍കാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഫിറ്റ്നെസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹനവകുപ്പ് അധിക തുക ഈടാക്കുന്നുവെന്നാണ് ബസ് ഉടമകളുടെ പരാതി.1000 രൂപ ആയിരുന്ന ഫിറ്റനസ് ടെസ്റ്റ് തുക 13500 ആക്കിയ നടപടിക്കെതിരെ ബസുടമകള്‍ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു.
45 ശതമാനം വരെ അംഗ പരിമിതിയുള്ളവർക്ക് ബസുകളിൽ യാത്രാ പാസ്സ് ... Read More
എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന 1000 രൂപ ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ഇപ്പോഴും 13500 തന്നെയാണ് ഈടാക്കുന്നത് എന്നാണ് ബസുടമകളുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നല്‍കാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.