- Trending Now:
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി (പാർട്ട് ടൈം) പ്രീ പ്രസ് ഓപ്പറേഷൻ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങൾ അടങ്ങിയ
പ്രോസ്പെക്ടസും www.polyadmission.org, www.sitttrkerala.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസ്സിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണം ഉണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4നകം സെൻട്രൽ പോളിടെക്നിക് കോളജിന്റെ ഓഫീസിൽ സമർപ്പിക്കണം.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.