Sections

സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില വർധിക്കാൻ സാധ്യത

Thursday, Apr 27, 2023
Reported By admin
soap

ഇവ  നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് എസ്എഫ്എ


സാച്ചുറേറ്റഡ് ഫാറ്റി ആൽക്കഹോളിന് (എസ്എഫ്എ) ആന്റി-അൺലോഡിംഗ് ഡ്യൂട്ടി (എഡിഡി) കൗണ്ടർവെയിലിംഗ് ഡ്യൂട്ടി (സിവിഡി) എന്നിവ ചുമത്താനുള്ള നിർദ്ദേശവുമായി കേന്ദ്രം മുന്നോട്ട് പോയാൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടും. ഇവ  നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് എസ്എഫ്എ.

ഡിറ്റർജന്റുകൾ, ഷാംപൂകൾ, മറ്റ് ശുചിത്വ സംബന്ധിയായ ഉൽപ്പന്നങ്ങൾ  നിർമ്മിക്കുന്ന സോഡിയം ലോറത്ത് സൾഫേറ്റ് നിർമ്മാതാക്കളെയും ഈ തീരുവ ബാധിക്കും. ചരക്ക് മൂല്യത്തിന്റെ 3 ശതമാനം മുതൽ 30 ശതമാനം വരെയാണ് തീരുവ. പുതിയ താരിഫ് ഘടന ബാധകമാക്കരുതെന്ന് ഇന്ത്യൻ സർഫക്ടന്റ് ഗ്രൂപ്പ് (ഐഎസ്ജി) ധനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 

ഈ നീക്കം കമ്പനികളുടെ ലാഭക്ഷമതയെയും ബാധിക്കുമെന്നും ഇത് തുടർന്നുള്ള ജോലി വെട്ടിക്കുറയ്ക്കുന്നതിനും പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും  ഐഎസ്ജി കൺവീനർ മനോജ് ഝാ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതി. .ഇന്ത്യ ഇതിനകം തന്നെ ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ, ഇനിയുള്ള വില വർദ്ധനവ് ഇന്ത്യൻ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും കത്തിൽ പറയുന്നു 

രണ്ട് മാസം മുമ്പാണ് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ്, ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പൂരിത ഫാറ്റി ആൽക്കഹോളുകളുടെ (എസ്എഫ്എ) ഇറക്കുമതിക്ക് അധിക കൌണ്ടർവെയിലിംഗ് ഡ്യൂട്ടിക്കൊപ്പം ആന്റി-ഡമ്പിംഗ് ഡ്യൂട്ടിക്ക് ഉയർന്ന നിരക്ക് ശുപാർശ ചെയ്തത്.   


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.