- Trending Now:
പുതിയ ഉപകരണങ്ങള്‍ വാങ്ങുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ ബാറ്ററി വില 20 ശതമാനം ഉയരും
ഇവി ബാറ്ററികള്‍ക്കായി അവതരിപ്പിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇ-സ്‌കൂട്ടറുകളുടെ വില 10% എങ്കിലും വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1 മുതല്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ബാറ്ററി വില ഉയരുന്നതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില 10 ശതമാനത്തിലധികം ഉയരും. പുതിയ ഉപകരണങ്ങള്‍ വാങ്ങുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ ബാറ്ററി വില 20 ശതമാനം ഉയരും.
ഒല ഇലക്ട്രിക്, ആതര്‍ എനര്‍ജി പോലുള്ള കമ്പനികള്‍ തേര്‍ഡ് പാര്‍ട്ടി അസംബ്ലര്‍മാരില്‍ നിന്നാണ് ലിഥിയം-അയണ്‍ ബാറ്ററികള്‍ അസംബിള്‍ ചെയ്യുന്നത്. ഓരോ സെല്ലിലും നിര്‍മ്മാണ ഡേറ്റ നല്കേണ്ടത് നടപ്പിലാക്കാന്‍ പ്രയാസമാണെന്നാണ് ഒറിജനല്‍ എക്യുപ്‌മെന്റ് നിര്‍മാതാക്കള്‍ പറയുന്നത്.
ഒക്ടോബര്‍ 1 മുതല്‍ എന്ന സമയപരിധി ബുദ്ധിമുട്ടാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും OEM-കള്‍ പറയുന്നു. ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് അധിക സുരക്ഷാ ആവശ്യകതകള്‍ നിര്‍ബന്ധമാക്കി, സെപ്തംബര്‍ 1 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ ബാധകമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.