Sections

കാലിത്തീറ്റ വില ഉയരുന്നു, അതിനൊത്ത് ഉയരാതെ പാല്‍ വില; നഷ്ടത്തിലേക്ക് നീങ്ങുന്ന ക്ഷീര മേഖല

Saturday, Feb 19, 2022
Reported By Ambu Senan
dairy farmer

ഓരോ ജില്ലയിലും ഓരോ വിലയാണ് കാലിത്തീറ്റയ്ക്ക്
 

കാലിത്തീറ്റയുടെ വില വര്‍ധിക്കുകയും എന്നാല്‍ പാലിന്റെ വില സൊസൈറ്റിയില്‍ പഴയത് തന്നെ. ഭൂരിഭാഗം സൊസൈറ്റികളിലും പാല്‍ വില 36 തന്നെയാണ്. എന്നാല്‍ കാലിത്തീറ്റയുടെ വില കുത്തനെ ഉയരുകയാണ്. ഭൂരിപക്ഷം കര്‍ഷകരും ഉപയോഗിക്കുന്നത് കെഎസ് കാലിത്തീറ്റയാണ്. 

ഓരോ ജില്ലയിലും ഓരോ വിലയാണ് കാലിത്തീറ്റയ്ക്ക്. കൊല്ലത്ത് 50 കിലോ ചക്കിന് 1,255 രൂപയാണെങ്കില്‍ ഇതേ ചക്കിന് മലപ്പുറത്ത് 1,355 രൂപയും കോട്ടയത്ത് 1430 എന്നിങ്ങനെയാണ്. എന്നാല്‍ കാലിത്തീറ്റ വില മാറുമ്പോഴും സര്‍ക്കാര്‍ പാലിന് നല്‍കുന്ന വില പഴയത് തന്നെയാണ്. ഇതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. കെഎസ് കാലിത്തീറ്റ കൊടുത്താല്‍ മാത്രമേ നല്ല അളവില്‍ പാല്‍ ലഭിക്കൂ എന്നാണ് കര്‍ഷകരുടെ വാദം. അത് കൊണ്ട് തന്നെ വിപണിയില്‍ കുറഞ്ഞ വിലയുള്ള കാലിത്തീറ്റ ഉണ്ടെങ്കിലും കര്‍ഷകര്‍ക്കും പശുവിനും അതിനോട് പ്രിയമില്ല.

തവിടും പിണ്ണാക്കും ഒരു ബദല്‍ മാര്‍ഗമാണെങ്കിലും പിണ്ണാക്കിന് 32 രൂപ മുതല്‍ 38 രൂപ വരെയാണ് വില എന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഗോതമ്പ് ഉമിക്ക് വില കിലോ 22 മുതല്‍ 24 വരെയാണ്. 70 ശതമാനം  പോഷകങ്ങളും നീക്കം ചെയ്ത ഉമിക്കാണ് ഈ വില. ഒരു പോഷകം എന്ന തരത്തില്‍ കര്‍ഷകര്‍ നല്‍കുന്ന ബിയര്‍ ചണ്ടിക്ക് ഇടനിലക്കാര്‍ ഈടാക്കുന്നത് അമിത വിലയാണ്. ഇടനില്‍ക്കാര്‍ക്ക് 4 രൂപയ്ക്ക് ലഭിക്കുന്ന ബിയര്‍ വേസ്റ്റ് കര്‍ഷകരുടെ കയ്യില്‍ എത്തുമ്പോള്‍ 13-14 രൂപയാകും.

ഈ അവസ്ഥയില്‍ നിരവധി കര്‍ഷകര്‍ ഈ മേഖല വിടാന്‍ നിര്‍ബന്ധിതരാവുകയാണ്. സര്‍ക്കാര്‍ ഈ കാര്യങ്ങളില്‍ ഇടപെടുന്നില്ലായെന്നതാണ് കര്‍ഷകരുടെ പരാതി. വില നിയന്ത്രിക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നില്ല. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ കാലിത്തീറ്റയ്ക്ക് പോലും 1350 രൂപ വരും. ഈ നിലയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ ക്ഷീര കര്‍ഷകര്‍ ഈ മേഖല വിടേണ്ടി വരും.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.