Sections

രാജ്യത്ത് അമുല്‍ പാലിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു

Saturday, Feb 04, 2023
Reported By admin
amul

ഇതിനു മുൻപ് ഒക്ടോബറിലാണ് അമുൽ അവസാനമായി വില ഉയർത്തിയത്


ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അമുൽ പാലിന്റെ വില വർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചതായി ഫെഡറേഷൻ അറിയിച്ചു. ഇതോടെ വിപണിയിൽ അമുൽ ഗോൾഡിന്റെ വില ലിറ്ററിന് 66 രൂപയും അമുൽ താസ ഒരു ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാലിന് 56 രൂപയും അമുൽ എ2 എരുമപ്പാൽ ലിറ്ററിന് 70 രൂപയും ആയിരിക്കും വില.

അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്  ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ആണ്. മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും പാലിന്റെ ഉൽപാദനച്ചെലവും വർധിച്ചതിനാലാണ് വില വർദ്ധന നടപ്പിലാക്കുന്നത് എന്ന്  ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ പറഞ്ഞു. കന്നുകാലി തീറ്റ ചെലവ് മാത്രം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 20 ശതമാനമായി വർദ്ധിച്ചു. ചെലവിലെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ,കർഷകർ  വില മുൻ വർഷത്തേക്കാൾ 8 മുതൽ 9 ശതമാനം വരെ വർധിപ്പിച്ചതായും ഫെഡറേഷൻ പറഞ്ഞു. 

ഇതിനു മുൻപ് ഒക്ടോബറിലാണ് അമുൽ അവസാനമായി പൽ വില ഉയർത്തിയത്. ലിറ്ററിന് രണ്ട് രൂപയായിരുന്നു അന്ന് വർദ്ധിപ്പിച്ചത്. ഉത്സവ സീസണിൽ പാലിന്റെയും ക്രീമിന്റെയും വില വർധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് വഴി വെച്ചിരുന്നു. 

അതേസമയം, ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ എന്ന സഹകരണ സ്ഥാപനത്തെ  മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന്  അമിത് ഷാ  അറിയിച്ചിരുന്നു.   ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞരുന്നു.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.