- Trending Now:
ഒരു വള്ളം കടലില്‍ ഇറങ്ങിയില്ലെങ്കില്‍ 40 കുടുംബങ്ങളാണ് പട്ടിണിയാകുന്നത്
ഡീസലിനും മണ്ണെണ്ണയ്ക്കും വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍. 10,000 രൂപയുടെ മീന്‍ കിട്ടിയാലും 200 രൂപ പോലും വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തങ്ങളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മത്സ്യങ്ങളെ വിറ്റു ലഭിക്കുന്ന തുക മുഴുവന്‍ ഇന്ധനത്തിനായി ചെലവാക്കേണ്ടിവരുന്നുവെന്ന് ഐ ആം അരയന്‍ എന്ന ഫെയ്ബുക്ക് പ്രൊഫൈലിലൂടെ മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തല്‍.
ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ പകുതിയോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. ഒരു വള്ളത്തില്‍ 40 പേര്‍ ജോലിക്കു പോകുന്നുണ്ട്. ഒരു വള്ളം കടലില്‍ ഇറങ്ങിയില്ലെങ്കില്‍ 40 കുടുംബങ്ങളാണ് പട്ടിണിയാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ കാലമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കനിഞ്ഞെങ്കില്‍ മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് മത്സ്യത്തൊഴിലാളികളുടെ ഒരു അപേക്ഷയാണ്‌ഐ ആം അരയന്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ മത്സ്യബന്ധനത്തിന് ഡീസല്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനൊന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.