ബിസിനസ് ചെയ്യുന്ന സമയത്ത് പൊതുവേ എല്ലാരും പറയാറുണ്ട് കയ്യാലപ്പുറത്ത് ഇരിക്കുന്ന തേങ്ങ പോലെയാണെന്ന്. ചിലപ്പോൾ ബിസിനസ് വിജയിക്കുവാനും പരാജയപ്പെടുവാനും സാധ്യതകളുണ്ട്. പല ആളുകളും ബിസിനസ് ചെയ്യുമ്പോൾ പരാജയത്തിലേക്ക് പോകാറുണ്ട്. ഇങ്ങനെ പരാജയം സംഭവിക്കാനുള്ള കാരണങ്ങൾ നിരവധിയാണ്. പരാജയപ്പെടുവാനുള്ള കാരണം എന്താണെന്നും എന്തൊക്കെ കാരണങ്ങൾ കൊണ്ട് പരാജയപ്പെടാമെന്നും മനസ്സിലാക്കി അതിനെതിരെ ഒരു മുൻകരുതൽ എടുക്കുന്നത് പരാജയങ്ങൾ സംഭവിക്കാതിരിക്കാൻ വളരെ ഗുണകരമാണ്. അങ്ങനെ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഒരു ബിസിനസ് തുടങ്ങുന്നതിനു മുൻപ് അതിന്റെ വിജയം മാത്രമായിരിക്കും നിങ്ങളുടെ മനസ്സിൽ ഉണ്ടാവുക. പരാജയത്തിനെ കുറിച്ചുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് പലപ്പോഴും കൊണ്ടുവരാറില്ല. ശരിക്കും നിങ്ങൾ പരാജയത്തെക്കുറിച്ച് ചിന്തിക്കാറുണ്ടെങ്കിലും ആ ചിന്തകളെ മാറ്റി വിടുകയാണ് ചെയ്യാറുള്ളത്. അതിന് പകരം എന്തൊക്കെ കാരണങ്ങൾ കൊണ്ട് പരാജയപ്പെടാം എന്നതിനെ കുറിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കുന്നത് വളരെ നല്ലതായിരിക്കും. ഉദാഹരണമായി ഹോട്ടൽ ബിസിനസ് നടത്തുന്നയാൾ ആ ഹോട്ടൽ ബിസിനസിലെ ഫുഡ് നല്ല നിലവാരമുള്ള ഫുഡ് ആകണം അവിടെ വരുന്ന കസ്റ്റമേഴ്സിനെ സംതൃപ്തിപ്പെടുത്തണം അങ്ങനെ നിരവധി ആളുകൾ അവിടെ വരുന്നു ഫുഡ് കഴിക്കുന്നു നിങ്ങൾക്ക് ലാഭം ഉണ്ടാകുന്നു എന്നതിനെ കുറിച്ചായിരിക്കും നിങ്ങൾ ചിന്തിക്കുക.എന്നാൽ അതിനോടൊപ്പം തന്നെ ഈ കഴിക്കുന്ന ഫുഡ് നിലവാരം ഇല്ലാത്തതാകുവാൻസാധ്യതയുണ്ട് അങ്ങനെ വരികയാണെങ്കിൽ എന്ത് ചെയ്യണം.സ്റ്റാഫുകൾ വളരെ മോശമാണ് എങ്കിൽ എങ്ങനെ അവരെ കൈകാര്യം ചെയ്യണം കസ്റ്റമർ കൂടുതലായി നിങ്ങളുടെ ഷോപ്പിൽ വരുന്നില്ല എങ്കിൽ എങ്ങനെ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ പറ്റും എന്നീ തരത്തിലുള്ള കാര്യങ്ങൾ ബിസിനസ് തുടങ്ങുന്ന സമയത്ത് തന്നെ പ്ലാൻ എ പ്ലാൻ ബി എന്നീ തരത്തിലുള്ള ഓപ്ഷനുകൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. അത് എഴുതി തയ്യാറാക്കി വ്യക്തമായ ഒരു രൂപരേഖ ഉണ്ടാക്കണം.
- ഇത് എല്ലാ ദിവസവും വായിച്ച് നിങ്ങളുടെ ബിസിനസിൽ ഇതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് നോക്കുക. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കറിയാവുന്ന നിർദ്ദേശങ്ങൾ നിങ്ങൾ എഴുതി തയ്യാറാക്കണം എഴുതി തയ്യാറാക്കിയതിനനുസരിച്ച് പ്രവർത്തിക്കുന്നതിന് തയ്യാറാകണം. ഉദാഹരണമായിട്ട് സ്റ്റാഫുകൾ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ളവരല്ല എങ്കിൽ സ്റ്റാഫുകളെ മാറ്റി പുതിയ സ്റ്റാഫുകളെ കൊണ്ടുവരാൻ വേണ്ടി ശ്രമിക്കണം. അതിന് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ട കാര്യമില്ല. ഏത് ബിസിനസ് ആണെങ്കിലും അതിനുള്ള പരിഹാരങ്ങൾ ഉടനെ നിർദ്ദേശിക്കേണ്ടതാണ്.
- നിങ്ങളുടെ ബിസിനസിലെ എല്ലാ കാര്യങ്ങളും മുഴുവൻ പ്രവർത്തനങ്ങളുടെ വിലയിരുത്തലും അതാത് ദിവസങ്ങളിൽ തന്നെ പരിശോധിച്ചു പോകാണം. സാമ്പത്തികം ആയിട്ടുള്ള കാര്യങ്ങൾ അതുപോലെ തന്നെ സ്റ്റാഫിന്റെ പെർഫോമൻസ് മറ്റു ചിലവുകളുടെ കാര്യങ്ങളെ കുറച്ച് എല്ലാ ദിവസവും ഉള്ളത് അതാത് ദിവസങ്ങളിൽ തന്നെ നോക്കി പോവുക. മാസത്തിലോ ആഴ്ചയിലോ ആക്കി മാറ്റരുത്. ഏത് ഭാഗത്താണ് നിങ്ങളുടെ ബിസിനസ്സിൽ കൂടുതൽ പ്രശ്നം ഉണ്ടാകുന്നത് എന്ന് ഇതിൽ കൂടി മനസ്സിലാക്കാൻ സാധിക്കും. വർഷത്തിലാണ് നിങ്ങൾ ഇത് നോക്കുന്നതെങ്കിൽ നിങ്ങളുടെ ബിസിനസ് വലിയ നഷ്ടത്തിലേക്ക് പോയിട്ടുണ്ടാകും.
ഇങ്ങനെ നിങ്ങളുടെ ബുദ്ധിമുട്ടുകൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ബിസിനസുകാർ അവരാണ് വിജയിക്കുന്നവർ.
ബിസിനസ് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.