ഇന്ന് അടുക്കളകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രഷർ കുക്കറുകൾ. പാചകം വളരെ എളുപ്പത്തിൽ ആക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും ഉപകാരപ്രദവും അതോടൊപ്പം തന്നെ ഏറ്റവും അപകടകാരിയുമായ ഒന്നാണ് ഇവ. പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
- പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൾവ് കൃത്യ സമയത്ത് തന്നെ മാറ്റണം. പാചകം ചെയ്യുമ്പോൾ പ്രഷർ കുക്കറിൻറെ ഉള്ളിലെ ചൂടോ മർദമോ സുരക്ഷിതമായ അളവിലും കൂടുകയാണെങ്കിൽ സേഫ്റ്റി പ്ലഗ്ഗിലെ ലോഹം ഉരുകുകയും അത് വഴി അധിക മർദം പുറത്തേക്കു പോവുകയും ചെയ്യും. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്നത് ഒരു വ്യാജ സേഫ്റ്റി പ്ലഗ്ഗ് ആണെങ്കിൽ മേൽപ്പറഞ്ഞ തടസ്സമുണ്ടായാൽ ലോഹം ഉരുകണമെന്നില്ല. ഇത് പ്രഷർ കുക്കറിൻറെ സുരക്ഷയെ തകിടം മറിക്കുകയും പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു അപകടം ഉണ്ടാവാൻ കാരണമാവുകയും ചെയ്യും.അതത് കമ്പനിയുടെ തന്നെ വാങ്ങാൻ മറക്കരുത്.
- പ്രഷർ കുക്കർ കമ്പനിയുടെ അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രം സ്പെയർപ്പാർട്സുകൾ വാങ്ങുന്നതിനു ശ്രദ്ധിക്കണം. ഒറിജിനൽ ഗാസ്ക്കറ്റ് നിർമിക്കുന്നത് വളരെ നിയന്ത്രിത ചുറ്റുപാടിൽ ഉയർന്ന നിലവാരമുള്ള നൈട്രൈൽ റബ്ബർ ഉപയോഗിച്ചാണ്. ഒരു ഗാസ്ക്കറ്റിൻറെ അളവും ആകൃതിയും പ്രഷർ കുക്കറിൻറെ അളവുകൾക്ക് അനുസൃതമായിരിക്കും.
- കുക്കറിൽ മുഴുവനും നിറച്ച് ഭക്ഷണം പാകം ചെയ്യരുത് പകുതി വെയ്ക്കുന്നതാണ് നല്ലത്.
- ആഹാരം വെന്തു കഴിഞ്ഞ് അധികനേരം വെയ്റ്റ് കുക്കറിനു മുകളിൽ വയ്ക്കരുത്. ഇത് ഭക്ഷണത്തിന് രുചി വ്യത്യാസമുണ്ടാക്കും.
- ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. പെട്ടെന്ന് കുക്കർ തുറക്കേണ്ടി വന്നാൽ പച്ചവെള്ളത്തിൽ ഇറക്കി വയ്ക്കുകയോ പച്ചവെള്ളം കുക്കറിന്റെ മൂടിയിലേക്ക് ഒഴിക്കുകയോ ചെയ്യുക.
- കുക്കറിന്റെ വെയ്റ്റ് വയ്ക്കുന്ന ദ്വാരം ഭക്ഷണ അവശിഷ്ടങ്ങൾ നിറഞ്ഞ് അടയാൻ സാധ്യതയുണ്ട്.വേവുന്നതിന് ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പാക്കണം.ഭക്ഷണ പദാർഥത്തെപ്പറ്റിയും വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെപ്പറ്റിയും കൃത്യമായി അറിഞ്ഞിരിക്കണം. ചില ആഹാരപദാർഥങ്ങൾ വേവിക്കുമ്പോൾ പതഞ്ഞുപൊങ്ങാറുണ്ട്.കുക്കറിലെ ആവി പോകാനുള്ള വാൽവ് വഴിയാണ് പതഞ്ഞുപുറത്തേക്ക് വരുന്നത്. ഇത് വാൽവ് അടയാൻ സാധ്യതയുണ്ട്.ഇത് കൂർത്ത സാധനങ്ങൾ കൊണ്ട് വൃത്തിയാക്കാൻ ശ്രമിക്കരുത്. തുണി തെറുത്ത് ദ്വാരം വൃത്തിയാക്കുക, അല്ലെങ്കിൽ ശക്തിയിൽ ഊതുക.
- പ്രഷർ കുക്കറിനകത്തെ വാഷർ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതിൽ ആഹാര വസ്തുക്കൾ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.