Sections

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളില്‍ മാത്രം

Friday, Dec 02, 2022
Reported By MANU KILIMANOOR

ആയിരക്കണക്കിന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ഒമ്പത്, പത്ത് ക്ലാസുകളിലെ ഒ.ബി.സി വിദ്യാര്‍ഥികള്‍ മാത്രം ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചാല്‍ മതി. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. ഇതോടെ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷമാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് നോഡല്‍ ഓഫിസര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. എന്നാല്‍, സ്‌കോളര്‍ഷിപ്പിന് കൃത്യമായി അപേക്ഷ ക്ഷണിക്കുകയും കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം സംഘടിപ്പിച്ച് അപേക്ഷ നല്‍കുകയും ചെയ്തശേഷമാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള നടപടി.

ഒക്ടോബര്‍ 31വരെ ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 15വരെ അപേക്ഷ പരിശോധനക്കുള്ള സമയവും. തുടര്‍ന്ന് സൈറ്റില്‍ കയറിനോക്കിയപ്പോഴാണ് വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും വിവരമറിഞ്ഞത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധര്‍, സിഖ്, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അര്‍ഹതയുണ്ടായിരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.