- Trending Now:
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയിബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടത്തുന്ന ''പ്രയുക്തി'' തൊഴിൽ മേള 18ന് രാവിലെ 10 ന് മൃഗസംരക്ഷണ, ക്ഷീരവികസന വകപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
20ഓളം സ്വകാര്യ സ്ഥാപനങ്ങളിലെ 1500റിലധികം ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാങ്കിംഗ്, എൻജിനിയറിംഗ്, ഫിനാൻസ്, അക്കൗണ്ട്സ്, സെയിൽസ്, മാർക്കറ്റിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേഷൻ, എച്ച്.ആർ., ഐ.ടി, എഡ്യുക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഓട്ടോമോബൈൽസ് എന്നീ വിഭാഗങ്ങളിലുള്ള തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എൻജിനിയറിംഗ്, ഡിപ്ലോമ, ഐ.ടി.ഐ അല്ലെങ്കിൽ അധിക യോഗ്യതയുളള 18 മുതൽ 45 വയസ് വരെ പ്രായമുളളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം ncs.gov.in മുഖേന ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന എൻ.സി.എസ് ഐഡിയും ബയോഡേറ്റയുടെ അഞ്ച് കോപ്പികളുമായി മേളയിൽ പങ്കെടുക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടണ്ട്. കൂടുതൽ വിവരങ്ങൾ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. ഫോൺ: 8281359930, 8304852968.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.