- Trending Now:
തൃശ്ശൂർ: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളയും തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡൽ കരിയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന പ്രയുക്തി ജോബ്ഫെയർ നാളെ (ഫെബ്രുവരി 22) രാവിലെ 10 മണി മുതൽ 2 മണി വരെ തലപ്പിള്ളി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഹാളിൽ നടക്കും.
അസിസ്റ്റൻറ് മാനേജർ, എച്ച് ആർ അസിസ്റ്റൻറ്, എഞ്ചിനീയർ, സൂപ്പർവൈസർ, കെമിസ്റ്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെൻറ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, യൂണിറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം യോഗ്യതയുള്ളവർക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.
എംപ്ലോയ്മെൻറിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും, മറ്റ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവർക്കും പങ്കെടുക്കാം.
ഫോൺ: 04884 235660, 9605808314, Mccthalappilly.ncs@gmail.com.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.