- Trending Now:
സംരംഭങ്ങളുടെ മാത്രം ഈടിന്മേലാണു ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്
പ്രവാസി സ്വയം തൊഴില്‍ വായ്പ കേരള ബാങ്ക് വഴിയു. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. പ്രവാസി ഭദ്രതമൈക്രോ സ്വയം തൊഴില്‍ വായ്പ പദ്ധതി നോര്‍ക്ക റൂട്‌സാണ് നടപ്പാക്കുന്നത്.
ബാങ്കിന്റെ 769 ശാഖകളിലൂടെ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു. സംരംഭങ്ങളുടെ മാത്രം ഈടിന്മേലാണു ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. വര്‍ഷം വിദേശത്തു ജോലി ചെയ്തു നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് അര്‍ഹത.
പദ്ധതി തുകയുടെ 25% പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ 4 വര്‍ഷം 3% പലിശ സബ്‌സിഡിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്‌സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.