Sections

നോർക്ക റൂട്ട്‌സ് 'പ്രവാസി നിക്ഷേപ സംഗമം നവംബറിൽ എറണാകുളത്ത്

Saturday, Sep 23, 2023
Reported By Admin
Pravasi Investment Sangamam 2023

പ്രവാസി നിക്ഷേപ സംഗമം 2023; ഇപ്പോൾ രജിസ്റ്റർ ചെയ്യാം


പ്രവാസി സംരംഭകർക്കായുളള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപ സംഗമം 2023' നവംബറിൽ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയർക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരഭങ്ങൾ ആരംഭിച്ചവർക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ അവസരമുണ്ടാകും.

ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും, സംരഭകരും 2023 ഒക്ടോബർ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിലാണ് നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (NBFC) പ്രവർത്തിവരുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.